Sections

വാശിപിടിച്ചു കരയുകയും വികൃതികൾ കാണിക്കുകയും ചെയ്യുന്ന കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യാം

Monday, May 06, 2024
Reported By Soumya
Crying Children

ഈ അവധി കാലഘട്ടത്തിൽ മാതാപിതാക്കളുടെ ഏറ്റവും വലിയ ഒരു തലവേദനയാണ് കുട്ടികളുടെ കുസൃതികൾ. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പല മാതാപിതാക്കൾക്കും അറിയില്ല. വാത്സല്യം, സ്നേഹം എന്നിവയ്ക്കപ്പുറം കുട്ടികളെ വളർത്തുകയെന്നത് വലിയൊരു ഉത്തരവാദിത്വമാണെന്നു മനസിലാക്കുക. കുട്ടികളെ അമിതമായി കൊഞ്ചിക്കുന്നതും അവർ ആവശ്യപ്പെടുന്ന കാര്യങ്ങൾ എല്ലാം തടസമില്ലാതെ ചെയ്തുകൊടുക്കുന്നതും ഒരുതരത്തിൽ പറഞ്ഞാൽ പരിലാളനമല്ല, വളർത്തി നശിപ്പിക്കുകയാണ്. വാശിപിടിച്ചു കരയുകയും വികൃതികൾ കാണിക്കുകയും ചെയ്യുന്ന കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • കുട്ടികളുടെ എല്ലാ വാശികൾക്ക് മുൻപിലും വഴങ്ങി കൊടുക്കരുത്. എത്ര കരഞ്ഞു ബഹളം വച്ചാലും അവരുടെ ആവശ്യം അനാവശ്യമാണെങ്കിൽ അതിന് വഴങ്ങി കൊടുക്കില്ല എന്ന് തീർത്ത അവരോട് പറയുക. ഈ പ്രായത്തിലെ അവർക്ക് തീരുമാനം എടുക്കാൻ കഴിയാത്ത കാര്യങ്ങളുണ്ട് എന്ന് അവർ മനസ്സിലാക്കണം.
  • കുട്ടികളോട് എപ്പോഴും ഒരേ രീതിയിൽ പെരുമാറാൻ വേണ്ടി രക്ഷകർത്താക്കൾ ശ്രദ്ധിക്കണം. ഉദാഹരണമായി ഒരു ദിവസം കുട്ടിയോട് വളരെ കർക്കശമായി നിൽക്കുകയും അടുത്ത ദിവസം കുട്ടി എന്ത് കാണിച്ചാലും ഒന്നും പറയാത്ത ഇരിക്കുകയും ചെയ്യരുത്. അങ്ങനെ ചെയ്താൽ കുട്ടികൾ നിങ്ങൾക്ക് വേണ്ടുന്ന അത്ര പരിഗണനയോ ബഹുമാനമോ തരണമെന്ന് ഇല്ല. കുട്ടികൾക്ക് തന്നെ ഒരു കൺഫ്യൂഷൻ ഉണ്ടാകും തങ്ങൾ ചെയ്യുന്നതിൽ ഏതാണ് ശരി ഏതാണ് തെറ്റ് എന്നുള്ളത്.അതുകൊണ്ടുതന്നെ കുട്ടികളോട് എപ്പോഴും ഒരേ രീതിയിൽ പെരുമാറാൻ വേണ്ടി ശ്രദ്ധിക്കണം.
  • അവർ പറയുന്ന എല്ലാ കാര്യങ്ങൾക്കും എതിരെ നിൽക്കാതെ അവർ പറയുന്നത് കേൾക്കുവാനുള്ള മനസ്സാന്നിധ്യം രക്ഷകർത്താക്കൾ കാണിക്കണം. ചില കാര്യങ്ങളിൽ അവർക്ക് തന്നെ തീരുമാനമെടുക്കുവാനുള്ള അധികാരം നൽകണം. അല്ലാത്തപക്ഷം കുട്ടികൾ മുതിർന്നവരോട് വിമതസ്വഭാവം കാണിക്കാൻ ഇടയാക്കും.
  • കൂടുതൽ സമയം കാർട്ടൂണുകൾ കാണുന്നത് കുട്ടികളിൽ ദേഷ്യസ്വഭാവം വളർത്താൻ ഇടയാക്കും. ടിവി കമ്പ്യൂട്ടർ മൊബൈൽ എന്നിവ കൂടുതൽ സമയം ഉപയോഗിക്കാൻ കുട്ടികളെ അനുവദിക്കരുത്.
  • കുട്ടികളുടെ സ്വഭാവത്തിലെ പോരായ്മകൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുക.വാശി കാണിക്കുന്നതും ബഹളം വയ്ക്കുന്നതുമായ സ്വഭാവം എവിടെ ചെന്നാലും പ്രശ്നമുണ്ടാക്കുമെന്ന് കുട്ടികളെ മനസ്സിലാക്കി കൊടുക്കുക.
  • അച്ഛനമ്മമാർ എന്തു ചെയ്യുന്നുവോ അത് പിന്തുടരാനാണ് കുട്ടികൾ ആഗ്രഹിക്കുന്നത്.കുട്ടികൾ ഏതൊക്കെ രീതിയിൽ മാതാപിതാക്കളെ പ്രകോപിപ്പിക്കാൻ നോക്കിയാലും ഒരു പരിധിക്ക് അപ്പുറം അവരോട് ദേഷ്യപ്പെടുവാനോ ബഹളം വയ്ക്കുവാനോ തർക്കിക്കുവാനോ പാടില്ല. നിങ്ങളുടെ ഈ സ്വഭാവം കുട്ടികളിലും ഭാവിയിൽ ഉണ്ടാകാൻ ഇടയാകും. അവർ ചെയ്യുന്ന തെറ്റുകൾക്ക് വളരെ ശാന്തമായി തിരുത്തി കൊടുക്കുകയാണെങ്കിൽ കുട്ടികൾക്ക് നിങ്ങളോടുള്ള മതിപ്പ് വർദ്ധിക്കുകയും ഭാവിയിൽ അവർ നിങ്ങളെ ബഹുമാനിക്കുവാനും അനുസരിക്കുവാനും ഇത് ഇടയാക്കും.
  • മാതാപിതാക്കളുടെ ഉള്ളിലുള്ള ദേഷ്യമോ സങ്കടമോ കുട്ടികളോട് കാണിക്കാൻ പാടില്ല.നിങ്ങൾ അനാവശ്യമായി അവരോട് ദേഷ്യപ്പെടുന്നത് വഴക്ക് പറയുന്നതും കുട്ടികളിൽ ഉണ്ടാക്കുന്ന മുറിവ് വളരെ വലുതായിരിക്കും. പല സ്വഭാവ വൈകല്യങ്ങൾക്കും അത് ഭാവിയിൽ കാരണമായി മാറാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.