Sections

ജീവിത വിജയത്തിനായി നല്ല ചിന്തകൾ എങ്ങനെ കൊണ്ടുവരാം

Wednesday, Apr 17, 2024
Reported By Soumya
Positive Thoughts

ആവർത്തിച്ചുള്ള നിങ്ങളുടെ ചിന്തയാണ് വിശ്വാസമായി മാറുന്നത്. ഉദാഹരണമായി നിങ്ങൾ ആവർത്തിച്ച് ഞാൻ മോശക്കാരനാണ് എന്ന് ചിന്തിച്ച് കഴിഞ്ഞാൽ നിങ്ങൾ ഒരു മോശം വ്യക്തിയായി മാറും. ഞാൻ വളരെ കഴിവുള്ളവനാണ് എന്ന് ചിന്തിച്ചു കഴിഞ്ഞാൽ നിങ്ങൾ കഴിവുള്ള ഒരു വ്യക്തിയായി മാറും. നിങ്ങളുടെ വിശ്വാസം നല്ലതാകണമെങ്കിൽ നല്ല ചിന്തകൾ തുടർച്ചയായി കൊണ്ടുവരിക എന്നതാണ് വേണ്ടത്. ചിലരുടെ അമിതമായ ചിന്തകൾ കൊണ്ട് അവരുടെ പ്രശ്നങ്ങൾ കൂടിക്കൊണ്ടിരിക്കും. അമിതമായ ചിന്തകൾ കുറയ്ക്കുകയും നിങ്ങളുടെ ചിന്തകൾ നല്ല രീതിയിൽ കൊണ്ടു വരികയും ചെയ്താൽ ജീവിതത്തിൽ നല്ല നല്ല വിചാരങ്ങളിലേക്ക് എത്തുവാൻ ഇത് സഹായിക്കും. നല്ല വിചാരങ്ങൾ നിങ്ങളെ നല്ല വിശ്വാസങ്ങളിലേക്കും കൊണ്ടെത്തിക്കും. നല്ല ചിന്തകൾ എങ്ങനെ കൊണ്ടുവരാം എന്നതിനെ കുറിച്ചാണ് നോക്കുന്നത്.
ഏതൊരു കാര്യവും അമിതമായി ചിന്തിച്ചു കഴിഞ്ഞാൽ അത് പ്രശ്നങ്ങളിലേക്ക് കൊണ്ടുപോകും. പലരുടെയും അമിതമായ ചിന്താഗതിയാണ് ഏറ്റവും വലിയ പ്രശ്നങ്ങളുണ്ടാക്കുന്നത്. എന്ത് കാര്യത്തിനും കാട് കയറി ചിന്തിക്കുക എന്നത് വളരെ അപകടകരമായ ഒന്നാണ്. ചിന്തിക്കാതെ ചെയ്യുന്നതും അമിതമായി ചിന്തിച്ച് ചെയ്യുന്നതും അപകടകരമാണ്. അതുകൊണ്ട് അമിതമായ ചിന്തയെ പരിപൂർണ്ണമായി ഒഴിവാക്കുന്നതിന് വേണ്ടി മൂന്ന് സ്റ്റെപ്പുകൾ ആവശ്യമാണ്.

  • ഒരു കാര്യം അമിതമായി ചിന്തിച്ചുകൊണ്ട് നിങ്ങൾക്ക് മാനസിക സംഘർഷം ഉണ്ടാക്കുന്നു എങ്കിൽ അതിൽ ആദ്യം ചെയ്യേണ്ടത് അതിനെ പരിപൂർണ്ണമായി ഒഴിവാക്കുക എന്നതാണ്. ഈ ചിന്ത വരുന്ന സമയത്ത് അതിനെ ഒഴിവാക്കാൻ വേണ്ടി മറ്റു പ്രവർത്തികളിൽ ഏർപ്പെടുക.ഉദാഹരണമായി ഒരു ചിന്ത നിങ്ങളെ വളരെയധികം ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുകയാണ് ആ സമയത്ത് ചിന്തയിൽ നിന്നും മാറുന്നതിനു വേണ്ടി അതിനെക്കുറിച്ച് ചിന്തിക്കാതെ മറ്റൊരു കാര്യത്തിനുവേണ്ടി ഇറങ്ങുക. ഉദാഹരണമായി എക്സർസൈസ് ചെയ്യുക ഇല്ലെങ്കിൽ നടക്കാൻ വേണ്ടി പോവുക ഇല്ലെങ്കിൽ പാട്ട് കേൾക്കുക ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുക.
  • മറ്റെന്തെങ്കിലും നിർമ്മാണ പ്രക്രിയകളിൽ ഏർപ്പെടുക. ഉദാഹരണമായി നിങ്ങൾ വ്യായാമം ചെയ്യുകയാണെങ്കിൽ അതിൽ കോൺസെൻട്രേറ്റ് ചെയ്തു പുതിയ വ്യായാമരീതികളെ കുറിച്ച് പഠിക്കുകയും അത് ചെയ്തു നോക്കുകയും ചെയ്യുക. പുതിയ നിർമ്മാണ പ്രക്രിയ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പൂന്തോട്ടം ഉണ്ടാക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങളെങ്കിൽ നിങ്ങളുടെ നിലവിലുള്ള പൂന്തോട്ടത്തിൽ ക്രമീകരിച്ച് മറ്റൊരു ലുക്കിലേക്ക് മാറ്റുക.കൂടുതലായി മറ്റെന്തെങ്കിലും ക്രിയേറ്റിവിറ്റികൾ കൊണ്ടുവരിക എന്നതാണ്സൂക്ഷ്മമായി ഉദ്ദേശിക്കുന്നത്.
  • ഈ രണ്ടു പ്രോസസ്സിലൂടെ കിട്ടുന്ന റിസൾട്ടിനെ കുറിച്ച് ആലോചിക്കുക എന്നതാണ് മൂന്നാമത് നിങ്ങൾ ചെയ്യേണ്ടത്.ഈ രണ്ട് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്ന സമയത്ത് അമിതമായ ചിന്ത ഒഴിവാക്കുകയും നിങ്ങൾ സന്തോഷവാൻ ആവുകയും വ്യത്യസ്തമായ ഒരു ചിന്താതലത്തിലേക്ക് എത്തുകയും ചെയ്യും. അങ്ങനെ ചെയ്യുന്നതിലൂടെ അമിതമായി ചിന്ത ഒഴിവാക്കാൻ നിങ്ങൾക്ക് സാധിക്കും. ക്രിയേറ്റിവിറ്റി കൊണ്ടുവന്നതിനു ശേഷം നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നത് അതുമായി ബന്ധപ്പെട്ട ആളുകളുമായി കൂട്ടു കൂടുക എന്നതാണ്. കൂട്ടുകൂടുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അത്തരത്തിലുള്ള ആളുകളെ കണ്ടെത്തുക എന്നതുമാത്രമല്ല യൂട്യൂബ് പോലുള്ള സോഷ്യൽ മീഡിയ വഴി എങ്ങനെ ക്രിയേറ്റിവിറ്റീസ് ഉണ്ടാക്കാം അത് ചെയ്യുന്ന ആളുകളുടെ ഇന്റർവ്യൂ എന്നിവ കാണുകയും അത് നിങ്ങൾ ഇമ്പ്ലിമെന്റ് ചെയ്യാൻ ശ്രമിക്കുകയും ചെയ്യണം.ഏത് തരത്തിലുള്ള അമിതമായ ചിന്തകൾ നിങ്ങളെ അലട്ടുന്നു എങ്കിലും ഈ മൂന്ന് സ്റ്റെപ്പുകൾ നിങ്ങൾ ഫോളോ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും.

ചില ആളുകളുടെ മറ്റൊരു പ്രശ്നമാണ് ചിന്തിക്കാതെ ചെയ്യുക എന്നത് ഇതും മറ്റൊരു വലിയ പ്രശ്നം തന്നെയാണ്. അത് നിങ്ങളെ അബദ്ധങ്ങളിലേക്ക് കൊണ്ടെത്തിക്കും.ഏതൊരു കാര്യം ചെയ്യാൻ പോകുന്നതിനു മുൻപും അതിലെ നല്ല വശങ്ങളും ചീത്ത വശങ്ങളും മനസ്സിലാക്കുക.എന്ത് പ്രവർത്തി ചെയ്യുന്നതിനുമുൻപം ഒരു പേപ്പറിൽ അതിന്റെ നല്ല വശങ്ങളും ചീത്ത വശങ്ങളും എഴുതി തയ്യാറാക്കുകയാണെങ്കിൽ നിങ്ങൾക്ക് അതിന്റെ വിശദമായ വിവരങ്ങൾ മനസ്സിലാക്കാൻ സാധിക്കും. ഇങ്ങനെ ചിന്തകളെ ഇത്തരത്തിൽ കാര്യങ്ങൾ ചെയ്തുകൊണ്ട് പരിപൂർണ്ണമായി നിയന്ത്രിച്ചുകൊണ്ട് നല്ല ചിന്തകളിലേക്ക് കൊണ്ടുപോകാൻ സാധിക്കും.നിങ്ങളുടെ ചിന്ത എപ്പോഴും നല്ലതാണെങ്കിൽ ജീവിതത്തെ വളരെ ഉയരങ്ങളിൽ കൊണ്ടെത്തിക്കും. പോസിറ്റീവ് ആയി ചിന്തിക്കുക എന്ന് പറഞ്ഞാൽ എല്ലാത്തിനും നല്ലത് കാണുക എന്നതല്ല. ഒരു പ്രവർത്തിയിലെ നല്ല വശങ്ങളെ മനസ്സിലാക്കുകയും അതോടൊപ്പം മോശമായ ചില കാര്യങ്ങളെയും അംഗീകരിക്കേണ്ടി വരും. ഇങ്ങനെ ജീവിതത്തിൽ ചിന്തകളെ ക്രമീകരിക്കുന്ന ഒരാൾക്ക് ഉയരങ്ങളിലേക്ക് എത്തുവാൻ സാധിക്കും.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.