Sections

ഇച്ഛാശക്തിയിലൂടെ എങ്ങനെ സമ്പത്ത് നേടാം

Thursday, Dec 14, 2023
Reported By Soumya
Business Guide

ബിസിനസുകാരുടെ ഏറ്റവും വലിയ പ്രശ്നമാണ് സാമ്പത്തികം. നിങ്ങളുടെ മികച്ച ആശയങ്ങൾക്ക് ഉതകുന്ന തരത്തിലുള്ള സാമ്പത്തികം ഉണ്ടാകണമെന്നില്ല. ഫണ്ടിനുവേണ്ടി ബാങ്കുകളിലോ മറ്റു സാമ്പത്തിക മേഖലകളിലോ ചെല്ലുമ്പോൾ അവർ വഴങ്ങാതിരിക്കുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള സമയങ്ങളിൽ ഇച്ഛാശക്തി ഉയർത്തിക്കൊണ്ട് സമ്പത്ത് ഉണ്ടാക്കാം എന്നാണ് പലരും പറയുന്നത്. തിങ്ക് ആൻഡ് ഗ്രോ റിച്ച് എന്ന പുസ്തകത്തിൽ നെപോളിയൻ ഹിൽ പറയുന്ന, നിങ്ങളുടെ ഉപബോധ മനസ്സിനെ ഉണർത്താൻ വേണ്ടിയുള്ള ചില കാര്യങ്ങളാണ് ഇന്നിവിടെ പറയുന്നത്.

  • നിങ്ങൾക്ക് എത്ര തുകയാണ് വേണ്ടതെന്ന് വ്യക്തമായി എഴുതി തയ്യാറാക്കുക. അദ്ദേഹം പറയുന്നത് നിങ്ങളുടെ ബിസിനസ് എന്താണെന്ന് വ്യക്തമായി മനസ്സിലാക്കി, അതിന് എത്ര തുകയാണ് ആവശ്യമുള്ളതെന്ന് എഴുതി തയ്യാറാക്കണമെന്നാണ്. തുകയിൽ വ്യക്തത ഉണ്ടാകണം എന്നത് പ്രാധാനമാണ്. മനസ്സിൽ കണക്കുകൂട്ടുന്ന തുകയല്ല അത് എഴുതി തന്നെ തയ്യാറാക്കണം.
  • നിങ്ങൾ അതിനു വേണ്ടി എന്താണ് ചെയ്യാൻ പോകുന്നത്. പണം കിട്ടുന്നതിനുവേണ്ടി നിങ്ങൾ എന്തൊക്കെ മാർഗ്ഗങ്ങളാണ് ചെയ്യാൻ പോകുന്നത് എന്നതിനെക്കുറിച്ച് എഴുതുക.
  • ഇതിനുവേണ്ടി ഒരു പ്ലാൻ തയ്യാറാക്കുക. പണം സ്വരൂപിക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ചെയ്യാൻ പോകുന്നത് എന്നുള്ള ഒരു പ്ലാൻ എഴുതി തയ്യാറാക്കുക.
  • എഴുതി തയ്യാറാക്കിയതിനുശേഷം എല്ലാ ദിവസവും രാവിലെ ഉണരുമ്പോഴും രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപായി ഇത് ഉറക്കെ വായിക്കുക.

ഈ സ്റ്റെപ്പുകൾ എഴുതി തയ്യാറാക്കി ചെയ്തത് കൊണ്ട് മാത്രം പണം ഉണ്ടാകുമെന്ന് അദ്ദേഹം പറയുന്നില്ല നിങ്ങളുടെ പ്ലാൻ അനുസരിച്ച് പ്രവർത്തിക്കാൻ കൂടി തയ്യാറാവുക. പുതിയ ആൾക്കാരെ ഇതിനുവേണ്ടി കണ്ടുകൊണ്ടിരിക്കുക. ഇങ്ങനെ എഴുതി തയ്യാറാക്കണം എന്ന് പറയുന്നതിന്റെ കാരണം ഇത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. പണം സ്വരൂപിക്കാൻ വേണ്ടി നിങ്ങൾ പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ, ഇങ്ങനെ ചെയ്യുന്നത് കൊണ്ട് സ്വാഭാവികമായും ഒരു ആത്മവിശ്വാസം ഉണ്ടാവുകയും ഇതിനുവേണ്ടി നന്നായി പ്രവർത്തിക്കാൻ കഴിയുകയും ചെയ്യും. ആത്മവിശ്വാസം ഉയരുന്നതോടെ ബിസിനസ് വിജയത്തിലേക്ക് കൊണ്ടുപോകുവാനും നിങ്ങൾക്ക് സാധിക്കും.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.