Sections

ഓഗസ്റ്റിൽ മികച്ച വിൽപ്പനയുമായി ഹോണ്ട: 5.79 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു

Thursday, Sep 03, 2026
Reported By Admin
Honda Motorcycle Sales Rise 8% in August 2026

ഗുരുഗ്രാം: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) 2026 ഓഗസ്റ്റിൽ 5.79 ലക്ഷത്തിലധികം യൂണിറ്റ് വാഹനങ്ങൾ വിറ്റഴിച്ച് 8 ശതമാനത്തിന്റെ വാർഷിക വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 5.34 ലക്ഷം യൂണിറ്റുകളായിരുന്നു വിറ്റഴിച്ചിരുന്നത്. 2026 ഓഗസ്റ്റിലെ ആഭ്യന്തര വിൽപ്പന 8% വർധിച്ച് 5.17 ലക്ഷം യൂണിറ്റിലെത്തി.

കയറ്റുമതി മേഖലയിൽ 15% വളർച്ചയോടെ 61,833 യൂണിറ്റുകൾ വിദേശത്തേക്ക് അയച്ചു. 2026 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള ഈ സാമ്പത്തിക വർഷത്തിലെ ഇതുവരെയുള്ള ആകെ വിൽപ്പന 27.33 ലക്ഷം യൂണിറ്റ് കടന്ന് 13% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തുടനീളമുള്ള 7,000-ത്തിലധികം ടച്ച്പോയിന്റുകളിലൂടെ ഉപഭോക്തൃ ശൃംഖല ശക്തമാക്കി മുന്നേറുകയാണ് ഹോണ്ടയെന്ന് കമ്പനി വ്യക്തമാക്കി


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.