Sections

ഹോണ്ട ടൂവീലർ വിൽപ്പനയിൽ മികച്ച മുന്നേറ്റം; ആദ്യ പാദത്തിൽ 17 ശതമാനം വളർച്ച

Thursday, Jul 02, 2026
Reported By Admin
Honda Motorcycle India Q1 Sales Rise 17%

ഗുരുഗ്രാം: ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ) മികച്ച വിൽപ്പന നേട്ടം കൈവരിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17 ശതമാനം വളർച്ചയോടെ മൊത്തം 16.11 ലക്ഷം വാഹനങ്ങളാണ് കമ്പനി ഈ കാലയളവിൽ വിറ്റഴിച്ചത്. ഇതിൽ ആഭ്യന്തര വിൽപ്പന 15 ശതമാനം വർധിച്ച് 14.13 ലക്ഷം യൂണിറ്റായും, കയറ്റുമതി 36 ശതമാനം ഉയർന്ന് 1.98 ലക്ഷം യൂണിറ്റായും മാറി. ജൂൺ മാസത്തിലും കമ്പനി ശക്തമായ മുന്നേറ്റം തുടർന്നു. മുൻവർഷത്തെക്കാൾ 23 ശതമാനം വളർച്ചയോടെ 5.28 ലക്ഷം യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റത്.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള മികച്ച ഉൽപ്പന്നങ്ങളും വിപുലമായ ഡീലർ ശൃംഖലയുമാണ് ഈ സുസ്ഥിര വളർച്ചയ്ക്ക് പിന്നിലെന്ന് ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യയുടെ പ്രസിഡന്റും സിഇഒയുമായ സുത്സുമു ഒട്ടാനി വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.