Sections

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ഓൾ ന്യൂ എക്സ്എൽ750 ട്രാൻസൽപ് പുറത്തിറക്കി

Monday, Oct 30, 2023
Reported By Admin
Honda SP125 Sports Edition

കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) അന്താരാഷ്ട്ര പ്രശസ്തി നേടിയ അഡ്വഞ്ചർ ടൂറർ ആയ ഓൾ ന്യൂ എക്സ്എൽ750 ട്രാൻസൽപ് ഇന്ത്യയിൽ അവതരിപ്പിച്ചു. 1980കളിലെ യഥാർഥ ട്രാൻസൽപിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഹോണ്ടയുടെ ഏറ്റവും പുതിയ പ്രീമിയം അഡ്വഞ്ചർ മോട്ടോർസൈക്കിളായ എക്സ്എൽ750 ട്രാൻസൽപും രൂപകൽപന ചെയ്തിരിക്കുന്നത്. പൂർണമായും ജപ്പാനിൽ നിർമിച്ചാണ് ഇത് ഇന്ത്യയിലേക്ക് എത്തുന്നത്. പ്രീമിയം ബിഗ്വിങ് ടോപ്പ് ലൈൻ ഡീലർഷിപ്പുകൾ വഴി മാത്രമായിരിക്കും വിൽപന.

സ്പീഡോമീറ്റർ, ടാക്കോമീറ്റർ, ഗിയർ-പൊസിഷൻ ഇൻഡിക്കേറ്റർ, ഫ്യൂവൽ ഗേജ് ആൻഡ് കൺസംപ്ഷൻ, റൈഡിങ് മോഡ്സ്, എഞ്ചിൻ പാരാമീറ്റേർസ് തുടങ്ങി നിരവധി വിവരങ്ങൾ കാണിക്കുന്ന 5.0 ഇഞ്ച് ടിഎഫ്ടി പാനൽ പുതിയ അഡ്വഞ്ചർ ടൂറിങ് ബൈക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. റൈഡറുടെ മുൻഗണന അനുസരിച്ച് ഈ ഡിസ്പ്ലേ ഇഷ്ടാനുസൃതമാക്കാനും സാധിക്കും. ഹോണ്ട സ്മാർട്ട്ഫോൺ വോയ്സ് കൺട്രോൾ സിസ്റ്റം, സ്റ്റോപ്പ്, ടേൺ സിഗ്നൽ ക്യാൻസലിങ് ഫീച്ചറുകളും പുതിയ മോഡലിലുണ്ട്.

Honda XL750 Transalp Matte Ballestic Black

കമ്പനിയുടെ പുതിയ 755സിസി ലിക്വിഡ് കൂൾഡ് 270 ഡിഗ്രി ക്രാങ്ക് ഇൻലൈൻ ടു സിലിണ്ടർ എഞ്ചിനാണ് എക്സ്എൽ750 ട്രാൻസൽപിന്റെ കരുത്ത്. 6 സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ ഈ എഞ്ചിൻ 67.5 കി.വാട്ട് പവറും 75എൻഎം പീക്ക് ടോർക്കും നൽകും. ത്രോട്ടിൽ-ബൈ-വയർ സംവിധാനം വഴി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് എയ്ഡുകൾ, എബിഎസും അസിസ്റ്റ് സ്ലിപ്പർ ക്ലച്ചമുഉള്ള എഞ്ചിൻ പവർ, എഞ്ചിൻ ബ്രേക്കിങ്, ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ എന്നിവയുടെ ഇഷ്ട സംയോജനത്തിന് 5 റൈഡിങ് മോഡുകൾ തിരഞ്ഞെടുക്കാൻ റൈഡറെ അനുവദിക്കും.

ഓൾന്യൂ എക്സ്എൽ750 ട്രാൻസ്സൽപ് ഇന്ത്യയിൽ അവതരിപ്പിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു. ലോകമെമ്പാടുമുള്ള സാഹസികത ഇഷ്ടപ്പെടുന്നവരുടെ ഇഷ്ടം നേടിയ ഹോണ്ട എക്സ്എൽ750 ട്രാൻസൽപ് തീർച്ചയായും ഇന്ത്യയിലെ ഉപഭോക്താക്കളെയും ആവേശം കൊള്ളിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Honda XL750 Transalp Ross White

ഞങ്ങളുടെ എക്സ്ക്ലൂസീവ് ബിഗ്വിങ് ടോപ്പ് ലൈൻ ഡീലർഷിപ്പുകളിൽ ബുക്കിങ് ആരംഭിച്ച ന്യൂ എക്സ്എൽ750 ട്രാൻസൽപിന്റെ ഡെലിവറികൾ അടുത്ത മാസം മുതൽ ആരംഭിക്കുമെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ യോഗേഷ് മാത്തൂർ പറഞ്ഞു.

10,99,990 രൂപയാണ് പുതിയ മോഡസലിന്റെ വില (എക്സ്ഷോറൂം, ഗുരുഗ്രാം). റോസ് വൈറ്റ്, മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ ഇത് ലഭ്യമാകും. കൊച്ചി (കേരളം), ഗുരുഗ്രാം (ഹരിയാന), മുംബൈ (മഹാരാഷ്ട്ര), ബെംഗളൂരു (കർണാടക), ഇൻഡോർ (മധ്യപ്രദേശ്), ഹൈദരാബാദ് (തെലങ്കാന), ചെന്നൈ (തമിഴ്നാട്), കൊൽക്കത്ത (പശ്ചിമ ബംഗാൾ) എന്നിവിടങ്ങളിലെ എച്ച്എംഎസ്ഐയുടെ എക്സ്ക്ലൂസീവ് ബിഗ്വിംഗ് ടോപ്ലൈൻ ഡീലർഷിപ്പുകളിൽ ഇപ്പോൾ ബുക്ക് ചെയ്യാം. ആദ്യത്തെ 100 ബുക്കിങുകളാണ് സ്വീകരിക്കുക. 2023 നവംബർ മുതൽ ഡെലിവറി ആരംഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.