Sections

ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ പുതിയ 'മൈഹോണ്ട-ഇന്ത്യ' മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി

Tuesday, Sep 23, 2025
Reported By Admin
Honda Launches MyHonda-India Mobile App in India

  • ഉപഭോക്തൃ പങ്കാളിത്തത്തെ പുതുതായി രൂപപ്പെടുത്താനുള്ള ഏകസ്റ്റോപ്പ് പ്ലാറ്റ്ഫോം

ഗുരുഗ്രാം: ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ടു-വീലർ ബ്രാൻഡുകളിൽ ഒന്നായ ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ പുതിയ കസ്റ്റമർ കണക്റ്റ് പ്ലാറ്റ്ഫോം ''മൈഹോണ്ട-ഇന്ത്യ'' മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തതായി പ്രഖ്യാപിച്ചു. സമഗ്രമായ ഒരു പ്ലാറ്റ്ഫോമായി രൂപകൽപ്പന ചെയ്തിരിക്കുന്ന പുതിയ വിപ്ലവകരമായ മൈഹോണ്ട-ഇന്ത്യ ആപ്പ്, ഉപയോക്താവിന്റെ യാത്രയിലുടനീളം സുതാര്യവും ആകർഷകവുമായ ഡിജിറ്റൽ എൻഡ്-ടു-എൻഡ് ഉടമസ്ഥതാ അനുഭവം നൽകിക്കൊണ്ട് എച്ച്എംഎസ്ഐയുടെ നിലവിലുള്ളതും ഭാവിയിലെയും ഉപഭോക്താക്കളുമായും ഇടപഴകുന്ന രീതിയെ പുനർനിർവചിക്കുന്നു.

ഉപഭോക്തൃ സംതൃപ്തിയോടുള്ള എച്ച്എംഎസ്ഐയുടെ പ്രതിബദ്ധതയും, ഉപഭോക്തൃ ജീവിതചക്രത്തിന്റെ ഓരോ ഘട്ടത്തിലും സൗകര്യവും നൂതനത്വവും കൊണ്ടുവരാനുള്ള കാഴ്ചപ്പാടും അടിവരയിടുന്നതാണ് ആപ്പിന്റെ ലോഞ്ച്. ഹോണ്ട വൺ ഐഡി എന്ന ഏകീകൃത ഡിജിറ്റൽ ഐഡന്റിറ്റി സിസ്റ്റം ഇതിൽ സംയോജിപ്പിച്ചിരിക്കുന്നു. ഇത് ഉപഭോക്താക്കൾക്ക് അവരുടെ സെയിൽസ്, സർവീസ്, ഓണർഷിപ്പ് ആവശ്യങ്ങൾക്കായി ഏകീകൃത പ്ലാറ്റ്ഫോം നൽകുന്നു. മൈഹോണ്ട-ഇന്ത്യ വഴി ഉപഭോക്താക്കൾക്ക് ഇപ്പോൾ ഹോണ്ടയുടെ മുഴുവൻ ടു-വീൽർ ശ്രേണി പരിശോധിക്കാനും, ഉൽപ്പന്ന ചോദ്യങ്ങൾ ഉയർത്താനും, ഹോണ്ട ടു-വീൽർ മോഡലുകൾ താരതമ്യം ചെയ്യാനും, ടെസ്റ്റ് റൈഡുകൾ ബുക്ക് ചെയ്യാനും, ഫിനാൻസ് ഓപ്ഷനുകൾ, പുതിയ അപ്ഡേറ്റുകൾ അറിയിപ്പുകൾ എന്നിവ എളുപ്പത്തിൽ ലഭ്യമാക്കാനും സാധിക്കും.

വാങ്ങൽ ഘട്ടത്തിനപ്പുറം, ഡിജിറ്റൽ ഓണർ മാനുവൽ, ഡോക്യുമെന്റ് സ്റ്റോറേജ്, സർവീസ് അപ്പോയിന്റ്മെന്റ് ബുക്കിംഗ്, റിയൽ-ടൈം സർവീസ് ട്രാക്കിംഗ്, സർവീസ് ഹിസ്റ്ററി ആക്സസ് തുടങ്ങിയ സവിശേഷതകളിലൂടെ ഉപഭോക്താക്കളെ അവരുടെ ഉടമസ്ഥാവകാശ യാത്ര കൈകാര്യം ചെയ്യാൻ ഇത് പ്രാപ്തരാക്കുന്നു. കൂടാതെ, ഭാഗങ്ങൾക്കും ആക്സസറികൾക്കുമുള്ള അന്വേഷണങ്ങൾ, സ്മാർട്ട് വർക്ഷോപ്പ് പിന്തുണ, സെയിൽസ് & സർവീസ് ആവശ്യങ്ങൾക്ക് ഇൻസ്റ്റന്റ് റിമൈൻഡറുകൾ എന്നിവ ഉപഭോക്താക്കൾക്ക് പ്രയോജനകരമാക്കുന്നു.

മൈഹോണ്ട-ഇന്ത്യ അതിന്റെ വൈവിധ്യത്തിന് പുറമേ,സമീപത്തെ ഹോണ്ട അംഗീകൃത ഡീലർഷിപ്പുകളും പെട്രോൾ പമ്പുകളും കണ്ടെത്താനുള്ള ലൊക്കേഷൻ-ബേസ്ഡ് സർവീസുകളും നൽകുന്നു. അതേസമയം എച്ച്എംഎസ്ഐയുടെ സുരക്ഷ, ആരോഗ്യം, പരിസ്ഥിതി സംരംഭങ്ങൾ, ഉത്സവ ആശംസകൾ, ഓഫറുകൾ, ആവേശകരമായ വിശദാംശങ്ങൾ എന്നിവയെക്കുറിച്ചുള്ള അപ്ഡേറ്റുകൾ ഉപഭോക്താക്കളുമായി ഇടപഴകുന്നു. ഈ ഓൾ-ഇൻ-വൺ പ്ലാറ്റ്ഫോം സൗകര്യം വർദ്ധിപ്പിക്കുമ്പോൾ തന്നെ, വ്യക്തിഗതമാക്കിയ സംവാദം, വേഗത്തിലുള്ള പ്രതികരണ സമയങ്ങൾ, സ്ഥിരതയുള്ള ബ്രാൻഡ് അനുഭവം എന്നിവ നൽകിയും ഉപഭോക്തൃ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നു.

പ്രഖ്യാപനവുമായി ബന്ധപ്പെട്ട് എച്ച്എംഎസ്ഐ സെയിൽസ് & മാർക്കറ്റിംഗ് ഡയറക്ടർ യോഗേഷ് മാഥുർ പറഞ്ഞു, ''പുതിയ മൈഹോണ്ട-ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഉപഭോക്തൃ അനുഭവം ഉയർത്താനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഈ വിപ്ലവകരമായ ആപ്പ് വികസിപ്പിക്കാനുള്ള പ്രേരണയായി, ഇത് സുതാര്യത നൽകുന്നതിനൊപ്പം ആശങ്കകളില്ലാത്ത, സൗകര്യപ്രദമായ അനുഭവം ഉറപ്പാക്കും. നിരവധി സവിശേഷതകളോടെ, മൈഹോണ്ട-ഇന്ത്യ ആപ്പ് ഉപഭോക്താക്കളെ വിവരമുള്ള തീരുമാനങ്ങൾ എടുക്കാനും, ബ്രാൻഡുമായി ബന്ധം നിലനിർത്താനും, അവരുടെ യാത്രയുടെ ഓരോ ഘട്ടത്തിലും വ്യക്തിഗതമാക്കിയ ഇടപെടൽ ആസ്വദിക്കാനും പ്രാപ്തരാക്കും. മൈഹോണ്ട-ഇന്ത്യ ആപ്പ് ഡിജിറ്റൽ സൗകര്യത്തെ പുനർവ്യാഖ്യാനിക്കുമെന്നും, ഉപഭോക്താക്കളുടെ ബ്രാൻഡ് വിശ്വാസം കൂടുതൽ ശക്തമാക്കുമെന്നും ഞങ്ങൾ ആത്മവിശ്വാസത്തോടെ പ്രതീക്ഷിക്കുന്നു. ഡിജിറ്റൽ ടച്ച്പോയിന്റുകൾ ഉപഭോക്തൃ അനുഭവങ്ങളെ രൂപപ്പെടുത്തുന്ന കാലഘട്ടത്തിൽ, ഈ സംരംഭം ഞങ്ങളെ മുമ്പത്തേക്കാൾ മികച്ച സേവനം നൽകാൻ സഹായിക്കും.'

മൈഹോണ്ട-ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇപ്പോൾ ആൻഡ്രോയിഡ് ഉപകരണങ്ങൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിലും ഐഒഎസ് പ്ലാറ്റ്ഫോമുകൾക്കായി ആപ്പിൾ ആപ്പ് സ്റ്റോറിലും ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്.

മൈഹോണ്ട-ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്:
ആപ്പിൾ ആപ്പ് സ്റ്റോർ: https://apps.apple.com/in/app/myhonda-india/id6742017440
ഗൂഗിൾ പ്ലേ സ്റ്റോർ: https://play.google.com/store/apps/details?id=com.hmsi.myhondaindia

കൂടുതൽ വിവരങ്ങൾക്ക്, ബന്ധപ്പെടുക: corporate.communications@honda.hmsi.in


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.