- Trending Now:
ന്യൂഡൽഹി: ഇന്ത്യൻ ഉപഭോക്താക്കളുടെ മാറുന്ന മൊബിലിറ്റി ആവശ്യങ്ങൾ ലക്ഷ്യമിട്ട് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) 10 ഉൽപ്പന്നങ്ങളടങ്ങിയ പുതിയ പോർട്ട്ഫോളിയോ അവതരിപ്പിച്ചു. ഏഴ് പുതിയ മോഡലുകളും മൂന്ന് പുതുക്കിയ മോഡലുകളുമാണ് അവതരിപ്പിച്ചത്. 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായാണ് ഐസിഇ, ഇലക്ട്രിക്, ഫ്ലെക്സ്-ഫ്യൂവൽ സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന മോഡലുകൾ വിപണിയിലെത്തിക്കുന്നത്.
ഹോണ്ട എഡിവി 160 സിറ്റി അഡ്വഞ്ചർ സ്കൂട്ടർ, സിബി500 റോഡ്സ്റ്റർ, റെബെൽ 300, റെബെൽ 500 ക്രൂസർ ബൈക്കുകൾ, എക്സ്ആർ 300എൽ, എക്സ്ആർ 300 റാലി അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ, ക്യൂസി3 ഇലക്ട്രിക് സ്കൂട്ടർ എന്നിവയാണ് പുതിയ മോഡലുകൾ. സിബി350 ശ്രേണിയിലെ വാഹനങ്ങൾ പുതിയ നിറങ്ങളോടെ പുതുക്കി അവതരിപ്പിച്ചിട്ടുണ്ട്.
തിരഞ്ഞെടുത്ത മോഡലുകളിൽ ഹോണ്ടയുടെ ഇ-ക്ലച്ച് സാങ്കേതികവിദ്യയും ലഭ്യമാകും. ഉൽപ്പന്നങ്ങളുടെ വില, ലോഞ്ച് തീയതി, വിപണിയിലെ ലഭ്യത തുടങ്ങിയ വിവരങ്ങൾ പിന്നീട് പ്രത്യേകം പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയിലെ പ്രാദേശിക ഉൽപ്പാദനവും എൻജിനീയറിംഗ് ശേഷിയും കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പോർട്ട്ഫോളിയോ അവതരിപ്പിച്ചതെന്ന് ഹോണ്ട വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.