Sections

ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ സെപ്റ്റംബർ 2025-ൽ 5.68 ലക്ഷം യൂണിറ്റ് വിൽപ്പന നേടി വിപണിയിൽ മുന്നേറ്റം തുടർന്നു

Friday, Oct 03, 2025
Reported By Admin
Honda India Reports 5.68 Lakh Sales in Sept 2025

  • കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മൊത്തം വിൽപ്പനയിൽ 6% വളർച്ച രേഖപ്പെടുത്തി

ഗുരുഗ്രാം: 2025 സെപ്റ്റംബറിൽ ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) മൊത്തം 5,68,164 യൂണിറ്റുകളുടെ വിൽപ്പന റിപ്പോർട്ട് ചെയ്തു. ഇതിൽ 5,05,693 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പനയും 62,471 യൂണിറ്റ് കയറ്റുമതിയും ഉൾപ്പെടുന്നു. 2025 ആഗസ്റ്റിനെ അപേക്ഷിച്ച് മൊത്തം വിൽപ്പനയിൽ 6% പ്രതിമാസ (എംഒഎം) വളർച്ചയും എച്ച്എംഎസ്ഐ രേഖപ്പെടുത്തി.

2025 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള വർഷാദ്ധ്യായ കാലയളവിൽ [YTD (ഇയർ ടു ഡേറ്റ്) FY2026] മൊത്തം 29,91,024 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. ഇതിൽ 26,79,507 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പനയും 3,11,517 യൂണിറ്റ് കയറ്റുമതിയും ഉൾപ്പെടുന്നു.

2025 സെപ്റ്റംബറിലെ എച്ച്എംഎസ്ഐ ഹൈലൈറ്റുകൾ:

റോഡ് സുരക്ഷ: അഹമ്മദാബാദ്, ചിറ്റോർഗഡ്, രേവ, ബാലസോർ, സീതാമർഹി, ആഗ്ര, മുംബൈ, തിരുപ്പതി, തിരുവനന്തപുരം, ബാരാമതി, വിജയപുര, റോഹ്തക്, അംബാല എന്നിവയുൾപ്പെടെ രാജ്യവ്യാപകമായി 13 നഗരങ്ങളിൽ ബോധവൽക്കരണ കാമ്പെയ്നുകൾ സംഘടിപ്പിച്ചുകൊണ്ട് എച്ച്എംഎസ്ഐ റോഡ് സുരക്ഷയോടുള്ള പ്രതിബദ്ധത തുടർന്നു. ഇന്ററാക്ടീവ് പഠനത്തിലൂടെ ഉത്തരവാദിത്തമുള്ള റോഡ് പെരുമാറ്റ സംസ്കാരം ശക്തിപ്പെടുത്തുന്നതിലാണ് ഈ കാമ്പെയ്നുകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.

സുരക്ഷിതമായ റൈഡിംഗ് രീതികളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി എച്ച്എംഎസ്ഐ സ്ഥാപിച്ച വിശാഖപട്ടണത്തെ സേഫ്റ്റി ഡ്രൈവിംഗ് എഡ്യൂക്കേഷൻ സെന്ററിന്റെ (എസ്ഡിഇസി) അഞ്ചാം വാർഷികവും കോഴിക്കോടും വിജയവാഡയിലും സ്ഥാപിച്ച എസ്ഡിഇസികളുടെ ആറാം വാർഷികവും ആഘോഷിച്ചു.

കോർപ്പറേറ്റ് സോഷ്യൽ റെസ്പൊൺസിബിലിറ്റി (സിഎസ്ആർ): 2050 ആകുമ്പോഴേക്കും കൂട്ടിയിടി രഹിത സമൂഹം എന്ന ഹോണ്ടയുടെ ആഗോള ദർശനത്തിലേക്ക് ഒരു ചുവടുവയ്പ്പ് നടത്തി, ഹോണ്ട ഇന്ത്യ ഫൗണ്ടേഷൻ (എച്ചഐഎഫ്) 'സഡക് സഹായക്: സുരക്ഷിത് മാർഗ്, സുരക്ഷിത് ജീവൻ' പദ്ധതിയുടെ ഭാഗമായി ഗുജറാത്ത് പോലീസിന് പ്രത്യേകം സജ്ജീകരിച്ച 50 ക്വിക്ക് റെസ്പോൺസ് ടീം (ക്യൂആർടി) വാഹനങ്ങൾ കൈമാറി. സംസ്ഥാനത്തുടനീളം സുരക്ഷിതമായ റോഡുകൾ സൃഷ്ടിക്കുന്നതിനും പൊതു സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു.

ഉൽപ്പന്നം: പ്രീമിയം 350 സിസി മോട്ടോർസൈക്കിൾ വിഭാഗത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചുകൊണ്ട്, എച്ച്എംഎസ്ഐ ബെംഗളൂരുവിൽ (കർണാടക) 2,01,900 രൂപയ്ക്ക് ഓൾ-ന്യൂ സിബി350സി സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി. ഈ റെട്രോ ക്ലാസിക് മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗുകൾ ഇപ്പോൾ തുറന്നിരിക്കുന്നു, കൂടാതെ രാജ്യത്തുടനീളമുള്ള എല്ലാ ഹോണ്ട ബിഗ്വിംഗ് ഡീലർഷിപ്പുകളിലും ഇത് ലഭ്യമാകും. ഉപഭോക്തൃ കണക്ട് പ്ലാറ്റ്ഫോമായ 'മൈഹോണ്ട-ഇന്ത്യ' മൊബൈൽ ആപ്ലിക്കേഷനും കമ്പനി അവതരിപ്പിച്ചു. സമഗ്രമായ ഒരു പ്ലാറ്റ്ഫോമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഇത്, എച്ച്എംഎസ്ഐയുടെ നിലവിലുള്ളതും സാധ്യതയുള്ളതുമായ ഉപഭോക്താക്കൾ എങ്ങനെ ഇടപഴകുന്നു എന്ന് പുനർനിർവചിക്കുന്നു, തടസ്സമില്ലാത്തതും സുതാര്യവും ആകർഷകവുമായ ഡിജിറ്റൽ എൻഡ്-ടു-എൻഡ് ഉടമസ്ഥതാ അനുഭവം വാഗ്ദാനം ചെയ്യുന്നു.

മോട്ടോർസ്പോർട്ട്സ്: സെപ്റ്റംബർ 2025-ൽ മോട്ടോജിപി കാറ്റലോണിയ, സാൻ മറിനോ, ജപ്പാൻ എന്നിവിടങ്ങളിൽ സംഘടിപ്പിച്ചു. അതോടൊപ്പം, 2025 ലെ ഇഡെമിറ്റ്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പ് സിബി300എഫ്-ന്റെ മൂന്നാം റൗണ്ട് ചെന്നൈയിൽ സംഘടിപ്പിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.