ഗുരുഗ്രാം: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) 2025 മേയ് മാസത്തിലെ വിറ്റുവരവ് പ്രഖ്യാപിച്ചു.
2025 മേയ് മാസത്തിലെ കമ്പനിയുടെ മൊത്തം വിൽപ്പന 4,65,115 യൂണിറ്റുകളായിരുന്നു. ഇതിൽ 4,17,256 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പനയും 47,859 യൂണിറ്റുകളുടെ കയറ്റുമതിയും ഉൾപ്പെടുന്നു.
തുടർന്ന്, എച്ച്എംഎസ്ഐയുടെ സാമ്പത്തിക വർഷം 2025-26 (ഏപ്രിൽ'25 - മേയ്'25) കാലഘട്ടത്തിലെ മൊത്തം വിൽപ്പന 9,45,979 യൂണിറ്റുകളാണ്. ഇതിൽ 8,40,155 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പനയും 1,05,824 യൂണിറ്റുകളുടെ കയറ്റുമതിയും ഉൾപ്പെടുന്നു.
2025 മേയ് മാസത്തിലെ എച്ച്എംഎസ്ഐയുടെ പ്രധാന ഹൈലൈറ്റുകൾ:
- ഉൽപ്പന്നങ്ങൾ: എച്ച്എംഎസ്ഐ തങ്ങളുടെ ബിഗ്വിംഗ് പോർട്ട്ഫോളിയോ കൂടുതൽ ശക്തമാക്കി, ഒട്ടേറെ പുതിയ പ്രീമിയം മോട്ടോർസൈക്കിളുകളെ വിപണിയിൽ അവതരിപ്പിച്ചു. റിബൽ 500, എക്സ്-എഡിവി, സിബി750 ഹോർണറ്റ്, സിബി1000 ഹോർണറ്റ് എസ്പി, കൂടാതെ പ്രഥമ 50-ാം വാർഷിക ഗോൾഡ് വിംഗ് ടൂർ എന്നിവ അവതരിപ്പിച്ചു. കൂടാതെ, സിബി650ആർ, സിബിആർ650ആർ മോഡലുകളുടെ ഇ-ക്ലച്ച് പതിപ്പുകളും ഇന്ത്യയിൽ ലഭ്യമാണ്.
- ബിസിനസ്: 1949-ൽ ഡ്രീം ഡി-ടൈപ്പ് പുറത്തിറങ്ങിയതിനു ശേഷം 76 വർഷങ്ങൾ പിന്നിടുന്നതിനിടെ, ഹോണ്ടയുടെ ആഗോള ഉൽപ്പാദനം 500 ദശലക്ഷം മോട്ടോർസൈക്കിളുകൾ പിന്നിട്ടതായി കമ്പനി പ്രഖ്യാപിച്ചു. കൂടാതെ, ഇന്ത്യയിലെ വിത്തലാപൂരിലെ പ്ലാന്റിൽ ഒരു പുതിയ ഉൽപ്പാദന ലൈൻ സ്ഥാപിക്കുന്നതിലൂടെ, കമ്പനി ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നു.
- റോഡ് സുരക്ഷയും സി.എസ്.ആർ: റോഡ് സുരക്ഷാ ബോധവത്ക്കരണം വിപുലീകരിക്കുന്നതിനായി എച്ച്എംഎസ്ഐ ഇന്ത്യയിലെ ജൽഗാവ്, കൊല്ലാപൂർ (മഹാരാഷ്ട്ര), ഹസാരിബാഗ് (ജാർഖണ്ഡ്), ഗാസിയാബാദ്, കാൻപൂർ (ഉത്തരപ്രദേശ്), കോട്ടപുട്ടലി (രാജസ്ഥാൻ), ഫരീദാബാദ് (ഹരിയാണ), വഡോദര (ഗുജറാത്ത്), തഞ്ചാവൂർ, ചെന്നൈ (തമിഴ്നാട്), പട്യാല (പഞ്ചാബ്), ഭാഗൽപൂർ (ബിഹാർ), കഡപ (ആന്ധ്രപ്രദേശ്) എന്നീ 13 സ്ഥലങ്ങളിൽ റോഡ് സുരക്ഷാ കാംപെയ്നുകൾ സംഘടിപ്പിച്ചു. ഇതുകൂടാതെ, ഹൈദരാബാദ് ട്രാഫിക് പോലീസ് സഹകരണത്തോടെ ഹൈദരാബാദിലെ ട്രാഫിക് ട്രെയിനിംഗ് പാർക്കിൽ സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു.
- മോട്ടോർസ്പോർട്സ്: ഫ്രഞ്ച് ഗ്രാൻഡ് പ്രീ ഫൈനലിൽ ജോഹാൻ സാർക്കോയെ വിജയത്തിലേക്ക് നയിച്ച് ഹോണ്ട ആർസി 213വി വീണ്ടും പോഡിയത്തിൽ എത്തി. കാസ്ട്രോൾ ഹോണ്ട എൽസിആർ റൈഡർ ജോഹാൻ സാർക്കോ തന്റെ 150-ആമത്തെ മോട്ടോജിപി മത്സരത്തിൽ തികച്ചും നാടൻ വിജയമുണ്ടാക്കി, ഫ്രഞ്ച് ഗ്രാൻഡ് പ്രീയിൽ ചരിത്ര വിജയം കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.