വിയർപ്പുഗ്രന്ഥികൾ ശരീരത്തിന്റെ എല്ലാ ഭാഗത്തുമുണ്ട്. ഇവയാണ് വിയർപ്പ് ഉൽപാദിപ്പിച്ച് പുറന്തള്ളാൻ സഹായിക്കുന്നത്. ശരീരത്തിന്റെ ചില ഭാഗങ്ങളിൽ ഈ വിയർപ്പ് ഗ്രന്ഥികളുടെ പ്രവർത്തനത്തിന് തടസ്സമുണ്ടാകുമ്പോഴാണ് ചൂടുകുരു പ്രത്യക്ഷപ്പെടുന്നത്. കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനൽക്കാലത്ത് സ്വാഭാവികമാണ്. പക്ഷേ പൊള്ളുന്ന ഈ ചൂടിൽ ചർമപ്രശ്നങ്ങളെ ഏറെ സൂക്ഷിക്കണം. ചൂടുകുരു ശമിക്കാൻ വീട്ടിലിരുന്നു ചെയ്യാവുന്ന ചില കാര്യങ്ങളിതാ
- ചൂടുകുരുവുള്ള ഭാഗങ്ങളിൽ തേങ്ങാപ്പാൽ ഉപയോഗിച്ച് കഴുകുന്നത് നല്ലതാണ്.
- തണുത്ത വെള്ളത്തിൽ മുക്കിയ കോട്ടൻ തുണി കൊണ്ട് ചൂടുകുരു ഉള്ള ഭാഗത്ത് അമർത്തുന്നത് അസ്വസ്ഥത കുറയ്ക്കും.
- സോപ്പുകൾ, ക്രീമുകൾ, ലോഷനുകൾ എന്നിവ പരമാവധി ഒഴിവാക്കണം.
- സിന്തറ്റിക് വസ്ത്രങ്ങൾ ഒഴിവാക്കുക.
- കുളി കഴിഞ്ഞ് വെള്ളം മെല്ലെ ഒപ്പിയെടുക്കുക. ശക്തമായി ഉരസരുത്. തുവർത്തിയ ഉടനെ പെർഫ്യൂം കലരാത്ത പൗഡർ ദേഹത്ത് തൂവുക. ചർമത്തിൽ അധികമുള്ള ഈർപ്പം അവ വലിച്ചെടുത്തോളും.
- ദിവസവും ധാരാളം നാരങ്ങവെള്ളം കുടിക്കുന്നത് ചൂടുകുരു കുറയ്ക്കാൻ സഹായിക്കും. ദിവസം മൂന്ന് നാല് ഗ്ലാസ്സ് നാരങ്ങവെള്ളം കുടിച്ചാൽ രണ്ടാഴ്ചകൊണ്ട് തന്നെ ഫലം കാണാനാവും.
- ശരീരം വൃത്തിയായി സൂക്ഷിക്കുക. വിയർപ്പ് അധികനേരം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.
- ശരീരം തണുപ്പിക്കാനായ ലാക്ടോകലാമിൻ ലോഷൻ പുരട്ടുക.
- ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുക. വേപ്പില അരച്ച് പുരട്ടുന്നത് ചൂടുകുരു മൂലമുള്ള ചൊറിച്ചിൽ ശമിക്കാൻ സഹായിക്കും.
- ത്രിഫലപ്പൊടി വെള്ളത്തിൽ ചാലിച്ച് ദേഹത്ത് പുരട്ടിയാൽ ചൂടുകുരു മൂലമുള്ള അസ്വസ്ഥത ശമിക്കും.
- പുതുമഴ നനയുന്നത് ചൂടുകുരു പോകാൻ നല്ലതാണെന്ന് പഴമക്കാർ പറയും. താൽപര്യമെങ്കിൽ ഈ മാർഗവും പരീക്ഷിച്ചു നോക്കാം.
- ഔഷധമൂല്യമുള്ളതാണ് കറ്റാർവാഴ. ഇതിന്റെ ഇലയിൽ നിന്നുള്ള ജെൽ ചൂടുകുരുവിൻറെ പ്രശ്നമുള്ള സ്ഥലങ്ങളിൽ തേക്കുക. അല്പസമയം കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കുളിക്കുക.
- ഒരു ടീസ്പൂൺ സോഡ പൊടി ഒരു കപ്പ് തണുത്തവെള്ളത്തിൽ കലക്കുക. ഒരു വൃത്തിയുള്ള ഒരു തുണി ഇതിൽ മുക്കിപ്പിഴിഞ്ഞ ശേഷം ചൂടുകുരു ഉള്ള ഭാഗങ്ങളിൽ വെയ്ക്കുക. വെള്ളം ചൂടുകുറയ്ക്കുമ്പോൾ ബേക്കിംഗ് സോഡ ചൊറിച്ചിലും അസ്വസ്ഥതകളും കുറയ്ക്കും. നല്ല ഫലം കിട്ടാൻ ദിവസം നാലഞ്ച് തവണ ഇത് ആവർത്തിക്കുക.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

ഉഷ്ണകാലത്ത് ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട വിഭവങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.