Sections

ഉഷ്ണകാലത്ത് ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട വിഭവങ്ങൾ

Tuesday, Apr 09, 2024
Reported By Soumya
Summer Diet

ചൂട് താങ്ങാവുന്നതിലും അധികമായിരിക്കുന്നു. എല്ലാവരും ചൂടിൽ നിന്നും രക്ഷനേടാൻ വഴികൾ തേടുകയാണ്. എന്നാൽ ആഹാരകാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് ഒരുപരിധി വരെ ചൂടിനെ ചെറുക്കാൻ നമ്മുടെ ശരീരത്തെ പ്രാപ്തമാക്കും. തണുത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നതിനേക്കാൾ ശരീരത്തിന് തണുപ്പ് നൽകുന്ന ഭക്ഷണം കഴിക്കുന്നതാണ് ഉഷ്ണകാലത്ത് ഉചിതം. ഉഷ്ണകാലത്ത് ഏതൊക്കെ വിഭവങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നും ഒഴിവാക്കണമെന്നും നോക്കാം.

  • ശരീരത്തിന് തണുപ്പ് നൽകുന്നതിൽ പ്രധാനിയാണ് മോരും തൈരും കൊണ്ടുള്ള വിഭവങ്ങൾ.
  • ഉഷ്ണകാലത്ത് ധാരാളം വെള്ളം കുടിയ്ക്കണം. എന്നുവെച്ച് വെയിലത്തു നിന്ന് കയറി വന്ന ഉടൻ ഫ്രിഡ്ജിൽ ഇരിക്കുന്ന തണുത്ത വെള്ളം എടുത്ത കുടിക്കുന്നത് നല്ലതല്ല. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഉത്തമം.
  • പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണമാണ് ഉഷ്ണകാലത്ത് കഴിക്കേണ്ടത്.
  • പച്ചക്കറികൾ തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട കാലം കൂടിയാണ് ഇത്. വെള്ളരി, കുമ്പളം, പടവലം, മത്തൻ, തക്കാളി എന്നിവ കൂടുതൽ നല്ലത്.
  • രാവിലെയും ഉച്ചയ്ക്കും രാത്രിയുമുള്ള ഭക്ഷണത്തിന്റെ ഇടവേളകളിൽ പഴവർഗങ്ങളും ധാരാളമായി കഴിക്കുന്നതും ചൂടിനെ ചെറുക്കാൻ സഹായിക്കും.
  • കടുത്ത വേനലിൽ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു. തണ്ണിമത്തനിൽ 95% വരെയും ജലാംശം ഉണ്ട്. അതിനാൽ വേനൽക്കാലത്ത് തണ്ണിമത്തൻ കഴിക്കുന്നത് വളരെ നല്ലതാണ്. വെള്ളം ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് ശരീരത്തിന് ഇത് ഏറെ ഗുണകരം ചെയ്യും.
  • മറ്റൊരു കാര്യം മാംസാഹാരം മെനുവിൽ നിന്നും പരമാവധി ഒഴിവാക്കുക എന്നതാണ്.
  • കറികളിൽ നിന്നും വറ്റൽമുളകിന്റെയും കുരുമുളകിന്റെയും ഉപയോഗം പരമാവധി കുറയ്ക്കാം. പച്ചമുളകാണ് ഇവയേക്കാൾ ഭേദം.
  • നാരങ്ങാ വെള്ളം ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ സി ധാരാളം അടങ്ങിയ ഇവ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. അതിനാൽ വേനൽക്കാലത്ത് നാരങ്ങാ വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്.

ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.