Sections

നോക്കിയ ജി42 5ജി (16ജിബി+256ജിബി) വേരിയന്റ് പുറത്തിറക്കി

Tuesday, Oct 10, 2023
Reported By Admin
HMD Nokia G42 5G

കൊച്ചി: ഉപഭോക്താക്കൾ കാത്തിരുന്ന എച്ച്എംഡി നോക്കിയ ജി42 5ജി 16ജിബി+256ജിബിവേരിയന്റ് പുറത്തിറക്കിയതായി നോക്കിയ ഫോൺ നിർമാതാക്കളായ എച്ച്എംഡി ഗ്ലോബൽ പ്രഖ്യാപിച്ചു. ഒക്ടോബർ 18 മുതൽ റീട്ടെയിൽ ഔട്ട്ലെറ്റുകളിലും Nokia.comലും മാത്രമായി ലഭ്യമാവുന്ന ഫോൺ, സോ ഗ്രേ, സോ പർപ്പിൾ, സോ പിങ്ക് എന്നിങ്ങനെ മൂന്ന് ആകർഷകമായ നിറങ്ങളിലാണ് എത്തുന്നത്. 16,999 രൂപയാണ് വില. മികച്ച ഫീച്ചറുകൾക്ക് പുറമേ, ആകർഷകമായ ലിമിറ്റഡ് ലോഞ്ച് ഓഫറും എച്ച്എംഡി പ്രഖ്യാപിച്ചിട്ടുണ്ട് തിരഞ്ഞെടുത്ത റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ നിന്ന് നോക്കിയ ജി42 5ജി വാങ്ങുമ്പോൾ, 999 രൂപ വിലയുള്ള ബ്ലൂടൂത്ത് ഹെഡ്ഫോൺ സൗജന്യമായി ലഭിക്കും.

ദ്രുതഗതിയിലുള്ള 5ജി കണക്റ്റിവിറ്റി ഉറപ്പാക്കുന്ന സ്നാപ്ഡ്രാഗൺ 480 പ്ലസ് 5ജി ചിപ്സെറ്റാണ് നോക്കിയ ജി42 5ജിയുടെ കരുത്ത്. രണ്ട് വർഷത്തെ ഒഎസ് അപ്ഗ്രേഡ് ഗ്യാരണ്ടിയുമുണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണ് മറ്റൊരു മികച്ച ഫീച്ചർ. മൂന്ന് ദിവസത്തെ ബാറ്ററി ലൈഫാണ് വാഗ്ദാനം. 50 മെഗാപിക്സൽ മെയിൻ ക്യാമറ, 2 മെഗാപിക്സൽ മാക്രോ, 2 മെഗാപിക്സൽ ഡെപ്ത് ഓക്സിലറി ക്യാമറ, 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 16ജിബി റാം, 256ജിബി സ്റ്റോറേജ്, 6.56 ഇഞ്ച് എച്ചഡി+90ഹേർട്സ് കോർണിങ് ഗൊറില്ല ഗ്ലാസ് 3 സ്ക്രീൻ എന്നിവ സവിശേഷമായ സ്മാർട്ട്ഫോൺ അനുഭവം പ്രദാനം ചെയ്യുന്നു. 65% റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിൽ നിന്ന് നിർമിച്ചതാണ് ഫോണിന്റെ ബാക്ക് കവർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.