Sections

ഹോണ്ട ഹൈനസ് സിബി350 ലെഗസി, സിബി350ആർഎസ് ന്യൂ ഹ്യൂ എഡിഷനുകൾ പുറത്തിറക്കി

Tuesday, Oct 10, 2023
Reported By Admin
Honda

കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) ഹൈനസ് സിബി350 ലെഗസി, സിബി350ആർഎസ് എന്നിവയുടെ പുതിയ പതിപ്പുകൾ പുറത്തിറക്കി.

ഓൾ-എൽഇഡി ലൈറ്റിംഗ് സിസ്റ്റം (റൗണ്ട് എൽഇഡി ഹെഡ്ലാമ്പ്, എൽഇഡി വിംഗേഴ്സ്, എൽഇഡി ടെയിൽ ലാമ്പ്) രണ്ട് റെട്രോ മോട്ടോർസൈക്കിളുകളുടെയും സ്റ്റൈലിംഗ് ഘടകത്തെ കൂടുതൽ ആകർഷകമാക്കും. പുതിയ പേൾ സൈറൻ ബ്ലൂ കളർ വേരിയൻറിലാണ് ഹൈനസ് സിബി350 ലെഗസി പതിപ്പ് വരുന്നത്. 1970കളിലെ പ്രശസ്തമായ സിബി350ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ധന ടാങ്കിൽ പുതിയ ബോഡി ഗ്രാഫിക്സും ലെഗസി എഡിഷൻ ബാഡ്ജും ചേർത്തിട്ടുണ്ട്.

സിബി350ആർഎസ് ന്യൂ ഹ്യൂ എഡിഷൻ സ്പോർട്സ് റെഡ്, അത്ലറ്റിക് ബ്ലൂ മെറ്റാലിക് നിറങ്ങളിലാണ് വരുന്നത്. ഹോണ്ട സ്മാർട്ട്ഫോൺ വോയ്സ് കൺട്രോൾ സിസ്റ്റവുമായി യോജിപ്പിച്ച നൂതന ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെൻറ് ക്ലസ്റ്ററിന് പുറമെ, ഒരു അസിസ്റ്റ് സ്ലിപ്പർ ക്ലച്ചും, ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ (എച്ച്എസ്ടിസി) സംവിധാനവും രണ്ടു മോഡലുകളിലും സജ്ജീകരിച്ചിട്ടുണ്.

348.36സിസി, എയർ-കൂൾഡ്, 4-സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ ബിഎസ്6 ഒബിഡി2 മാനദണ്ഡങ്ങൾ പാലിക്കുന്ന പിജിഎം-എഫ്ഐ എഞ്ചിൻ ആണ് ഹൈനസ് സിബി350, സിബി350ആർഎസ് എന്നിവയുടെ കരുത്ത്. പ്രത്യേക 10 വർഷത്തെ വാറൻറി പാക്കേജും (3 വർഷത്തെ സ്റ്റാൻഡേർഡ് + 7 വർഷം ഓപ്ഷണൽ) ഇരു മോഡലുകൾക്കും ഹോണ്ട നൽകുന്നു. ഹൈനസ് സിബി350 ലെഗസി പതിപ്പിന് 2,16,356 രൂപയും, സിബി350ആർഎസ് ന്യൂ ഹ്യൂ എഡിഷന് 2,19,357 രൂപയുമാണ് ഡൽഹി എക്സ് ഷോറൂം വില.

ഉത്സവ സീസണിന് മുന്നോടിയായി പുതിയ ഹൈനസ് സിബി350 ലെഗസി എഡിഷനും സിബി350ആർഎസ് ന്യൂ ഹ്യൂ എഡിഷനും ഇന്ത്യയിൽ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഹോണ്ടയുടെ ഏറ്റവും പുതിയ പ്രീമിയം ബിഗ്വിങ് മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ചുകൊണ്ട് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയും പ്രസിഡൻറും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു.

ഈ പുതിയ മോട്ടോർസൈക്കിളുകൾ യുവ റൈഡർമാരെ മികച്ച പ്രകടനത്തിൻറെയും സാങ്കേതികവിദ്യയുടെയും സമാനതകളില്ലാത്ത വിശ്വാസ്യതയുടെയും 'സിബി' ലോകത്തേക്ക് നയിക്കുമെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ & സ്കൂട്ടർ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ യോഗേഷ് മാത്തൂർ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.