Sections

ഇന്ത്യയിലെ ആദ്യ എലൈറ്റ് ഡിജിറ്റൽ കാമ്പസ് ആരംഭിച്ച് ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസ്

Thursday, Sep 11, 2025
Reported By Admin
HITS Chennai, Google Cloud Launch India’s First Elite Digital Campus

ചെന്നൈ: ഇന്ത്യയിലെ ആദ്യ എലൈറ്റ് ഡിജിറ്റൽ കാമ്പസ് സ്ഥാപിക്കാൻ ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (എച്ച്ഐടിഎസ്) ചെന്നൈ, ഗൂഗിൾ ക്ലൗഡുമായും ക്ലൗഡ്റെയ്ൻ ടെക്നോളജീസുമായും ധാരണാപത്രം (എംഒയു) ഒപ്പുവച്ചു.

ഇതിനെ തുടർന്ന്, നവീകരണം, ഡിജിറ്റൽ പരിവർത്തനം, അടുത്ത തലമുറ ഗവേഷണം എന്നിവ വളർത്തിയെടുക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള അത്യാധുനിക സൗകര്യമായ ജെനസിസ് ക്ലൗഡ് ലബോറട്ടറിയുടെ ഉദ്ഘാടനവും നടന്നു.

ക്ലൗഡ് കമ്പ്യൂട്ടിംഗ്, എഐ, സൈബർ സുരക്ഷ, ഡിജിറ്റൽ പരിവർത്തനം എന്നിവയിലെ നൂതന വിഭവങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികളെയും ഫാക്കൽറ്റിയെയും ശാക്തീകരിക്കുന്ന ഇന്നൊവേഷൻ ഹബ്ബായിരിക്കും ജെനസിസ് ക്ലൗഡ് ലബോറട്ടറി.

സഹകരണത്തിന്റെ ഭാഗമായി, വിദ്യാർത്ഥികൾക്ക് ഗൂഗിൾ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ, ഗൂഗിൾ ക്ലൗഡ്-ഇന്റഗ്രേറ്റഡ് യുജി പിജി പാഠ്യപദ്ധതി, വ്യവസായവുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ, ഇന്റേൺഷിപ്പുകൾ, ഗവേഷണ സഹകരണങ്ങൾ എന്നിവയിൽ അവസരങ്ങൾ ലഭിക്കും.

ഗൂഗിൾ ക്ലൗഡ് റീജിയണൽ ഹെഡ് സിദ്ധാർത്ഥ് ദൽവാഡി മുഖ്യാതിഥിയായ ചടങ്ങിൽ. എച്ച്ഐടിഎസ് ചാൻസലർ ഡോ. ആനന്ദ് ജേക്കബ് വർഗീസ് അധ്യക്ഷനായി. 'ഡിജിറ്റൽ കാമ്പസ് ഗൂഗിൾ ക്ലൗഡ് 3.0 എലൈറ്റ് ടയർ' എന്ന വിഷയത്തിൽ അസോസിയേറ്റ് ഡീൻ (സിഎസ്) ഡോ. തങ്കകുമാർ ജെ. ഒരു സെഷൻ എടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.