Sections

ദേഷ്യം നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കുന്ന ചില ഉപായങ്ങൾ

Tuesday, Apr 09, 2024
Reported By Soumya
Anger

നിങ്ങൾ അമിതമായി ദേഷ്യപ്പെടുന്ന ഒരാളാണോ? ദേഷ്യം വരുന്നത് സ്വാഭാവികമാണ്. എന്നാൽ, അങ്ങനെ ദേഷ്യം വരുന്ന നിമിഷങ്ങളിൽ സ്വയം നിയന്ത്രിക്കാൻ സാധിക്കാതെ വന്നാൽ അത് അപകടകരമായ അവസ്ഥയാകും. പല ബന്ധങ്ങളും കൂട്ടുകെട്ടുകളും പിരിയുന്നത് ദേഷ്യത്തിന്റെ പുറത്ത് നിങ്ങൾ പറയുന്ന വാക്കുകൾ ആയിരിക്കാം. ദേഷ്യം നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കുന്ന ചില വഴികളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

  • ദേഷ്യം തോന്നുന്ന ഉടൻ തന്നെ എന്തെങ്കിലും വിളിച്ചു പറയുന്നതിനുപകരം ഒരു നിമിഷം ചിന്തിച്ചതിനുശേഷം മറുപടി പറയുക. ഇത് ഞാൻ പറയാൻ പാടുണ്ടോ എന്ന് ചിന്തിച്ചു പറയുക.ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ വന്നാൽ അത് ചിലപ്പോൾ നിങ്ങളുടെ ജീവിതത്തെ തന്നെ ബാധിച്ചേക്കാം.
  • ദേഷ്യം വരുമ്പോൾ അൽപ്പം മാറിനിന്ന് വളരെ ദീർഘമായി ശ്വാസം വലിക്കുക. ഇങ്ങനെ ഒന്നോ രണ്ടോ തവണ ചെയ്യുക. നല്ല ആഴത്തിൽ ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോൾ നമുക്ക് നമ്മെത്തന്നെ നിയന്ത്രിക്കാൻ സാധിക്കും. അങ്ങനെ ശ്വാസം ഉള്ളിലേക്ക് വലിക്കുമ്പോൾ നിങ്ങളിലെ ദേഷ്യം പതുക്കെ പതുക്കെ ഉരുകും. ദേഷ്യം കുറഞ്ഞുവരുന്നതായി നിങ്ങൾക്ക് തോന്നും.
  • സ്വയം സംസാരിക്കുക എന്നതാണ് ദേഷ്യം നിയന്ത്രിക്കാനുള്ള രണ്ടാമത്തെ വഴി. സ്വന്തം മനസ്സിനോട് തന്നെ സംസാരിക്കാൻ ശ്രമിക്കുക. വളരെ പോസിറ്റീവായ ചിന്തകളും സംസാരങ്ങളും തലച്ചോറിലേക്ക് കൊണ്ടുവരിക. അതിനുശേഷം, സ്വന്തം ഹൃദയത്തോട് സംസാരിച്ചുകൊണ്ടേയിരിക്കുക. അങ്ങനെ ചെയ്യുമ്പോൾ ദേഷ്യം നിങ്ങളിൽനിന്ന് അകലും.
  • നിങ്ങളുടെ ദേഷ്യം കൂടാനുള്ള കാരണം എന്താണെന്ന് തിരിച്ചറിയുകയാണ് മറ്റൊരു കുറുക്കുവഴി. ഓരോ ദിവസവും നിരീക്ഷിക്കുക. ഏതൊക്കെ സാഹചര്യത്തിലാണ് ദേഷ്യം വരുന്നതെന്ന് മനസ്സിലാക്കുക. ചിലപ്പോൾ ഏതെങ്കിലും വ്യക്തിയോട് ഇടപഴുകുമ്പോൾ ആയിരിക്കും നിങ്ങൾക്ക് ദേഷ്യം വർധിക്കുക. അങ്ങനെയാണെങ്കിൽ ആ വ്യക്തിയെ തിരിച്ചറിയുക. വളരെ ശാന്തമായ അന്തരീക്ഷത്തിൽ അവരോട് ഉള്ളുതുറന്നു സംസാരിക്കുക. അവരുമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് തുറന്നു പറയുക.
  • സ്വയം സംസാരിക്കുക എന്നത് ദേഷ്യം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. ദേഷ്യം തോന്നുന്ന കാര്യത്തിനെക്കുറിച്ച് അല്ലെങ്കിൽ വ്യക്തിയെക്കുറിച്ചോ സ്വയം സംസാരിക്കുകയോ ഇല്ലെങ്കിൽ ഒരു കണ്ണാടി മുന്നിൽ നിന്ന് സംസാരിക്കുകയോ ചെയ്യുമ്പോൾ നിങ്ങളുടെ ദേഷ്യം കുറയും.
  • നിങ്ങളുടെ വികരാരങ്ങൾ മനസ്സിലാക്കാനും നിയന്ത്രിക്കാനും ശ്രമിക്കുന്നതു പോലെ മറ്റുള്ളവരുടെ വികാരങ്ങളെയും മാനിക്കുക.
  • ജീവിതത്തിലെ നല്ല കാര്യങ്ങളെക്കുറിച്ചും നല്ല അവസ്ഥകളെക്കുറിച്ചും ആലോചിക്കുക. നിങ്ങൾക്ക് സന്തോഷം നൽകുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും ചിന്തിക്കുകയും വേണം. നിങ്ങളെ പിന്തുണയ്ക്കുന്നവർ, നിങ്ങൾക്ക് ഇഷ്ടമുള്ളവർ ഇവരൊക്കെയായി കൂടുതൽ ഇടപഴുകുക.
  • എനിക്ക് ദേഷ്യപ്പെടാതിരിക്കാൻ സാധിക്കും എന്ന് സ്വയം ചിന്തിച്ച് ബോധ്യപ്പെടുത്താൻ ശ്രമിക്കുക.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.