Sections

പുഞ്ചിരിയുടെ മാന്ത്രികത

Saturday, Apr 06, 2024
Reported By Soumya
The magic of a smile

മനുഷ്യന്റെ ഏറ്റവും മഹത്തരമായ ഒരു കഴിവാണ് പുഞ്ചിരി. പുഞ്ചിരിക്കുന്ന ഒരു മനുഷനെ സംബന്ധിച്ചിടത്തോളം അവൻ ജീവിതത്തിൽ വളരെ ഉയരുവാൻ സാധ്യതയുള്ള ഒരാളാണ്. എപ്പോഴും പുഞ്ചിരിക്കുന്നവർ ഏവരെയും ആകർഷിക്കുന്നവരാണ്. പല ആളുകളും പുഞ്ചിരിക്കാൻ മറന്നുകൊണ്ട് വളരെ സീരിയസായിട്ട് ജീവിക്കുന്നവരാണ്. അവരെ ശ്രദ്ധിച്ചു കഴിഞ്ഞാൽ അവർ എപ്പോഴും പ്രശ്നങ്ങളുടെയും ടെൻഷന്റെയും ഇടയ്ക്ക് ജീവിക്കുന്നവർ ആയിരിക്കും. എന്നാൽ ചില ആളുകൾ ഏതു പ്രതിസന്ധിയിലും പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നവരുണ്ട് അങ്ങനെയുള്ളവരെയാണ് ജീവിതത്തിൽ വിജയിച്ച ആളുകളായി കണക്കാക്കപ്പെടുന്നത്.പുഞ്ചിരിക്കുന്നവർക്കാണ് ജീവിതവിജയം കൈവരിക്കാൻ സാധിക്കുകയുള്ളൂ. എപ്പോഴും പുഞ്ചിരിക്കുന്നവർ മികച്ച കഴിവുള്ളവരാണെന്ന് പറഞ്ഞല്ലോ ആ കഴിവ് എങ്ങനെ ആർജിക്കാം അതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ചാണ് ഇന്ന് നാം പരിശോധിക്കുന്നത്.

  • എല്ലാവരെയും എപ്പോഴും ബഹുമാനിക്കുന്ന ആളായിരിക്കും എപ്പോഴും പുഞ്ചിരിക്കുന്നയാൾ. എപ്പോഴും സീരിയസ് ആയിട്ടിരിക്കുന്ന ഒരാളിനോട് വന്ന് സംസാരിക്കുവാൻ ആരും തന്നെ ഇഷ്ടപ്പെടുകയില്ല. പുഞ്ചിരിക്കുന്ന ആളുകൾ മറ്റുള്ളവരെ ആകർഷിക്കാൻ കഴിവുള്ളവർ ആയിരിക്കും.
  • എപ്പോഴും പുഞ്ചിരിക്കുന്നവർക്ക് അസുഖങ്ങൾ വരാനുള്ള സാധ്യതകൾ കുറവാണെന്ന് പഠനങ്ങൾ പറയുന്നത്. ഇങ്ങനെയുള്ള ആളുകളെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ ടെൻഷൻ കുറയ്ക്കുവാൻ സാധിക്കും. പുഞ്ചിരി ജീവിതത്തിന്റെ ഭാഗമാക്കിയ ഒരാൾക്ക് ടെൻഷനിലും മറ്റു പ്രശ്നങ്ങളിലും സമചിത്തതയോടു കൂടി പെരുമാറുവാൻ കഴിയും.
  • എപ്പോഴും പുഞ്ചിരിക്കുന്ന ഒരാൾക്ക് കോപം നിയന്ത്രിക്കാൻ സാധിക്കും.
  • ക്രിയേറ്റീവായി കാര്യങ്ങൾ ചെയ്യാൻ കഴിയുന്നവർ എപ്പോഴും പുഞ്ചിരിക്കുന്നവർ ആയിരിക്കും. പുതിയ ആശയങ്ങളും ക്രിയേറ്റീവിറ്റിയും ജീവിതത്തിൽ കൊണ്ടുവരാൻ കഴിവുള്ളവർ ആയിരിക്കും ഇത്തരക്കാർ.
  • മറ്റുള്ളവർക്ക് ഉപദേശം കൊടുക്കാൻ കഴിയുന്നത് പുഞ്ചിരിക്കുന്ന ആളുകൾക്ക് ആയിരിക്കും. ഉദാഹരണമായി ചിരിച്ച് പ്രസന്നതയോട് കൂടി ക്ലാസ്സ് എടുക്കുന്ന ഒരു അധ്യാപകന്റെ ക്ലാസിൽ വിദ്യാർത്ഥികൾക്ക് ഇരിക്കുവാൻ വളരെ ഇഷ്ടമാണ്. അത്തരത്തിലുള്ള ഒരു അധ്യാപകന്റെ വാക്കുകളും ഉപദേശങ്ങളും കേൾക്കാൻ കുട്ടികൾക്ക് താല്പര്യമുണ്ടായിരിക്കും. എപ്പോഴും ശ്രദ്ധിച്ചാൽ മനസ്സിലാകും ഉപദേശങ്ങൾ കൊടുക്കുന്നതും ഗുരുക്കന്മാരായിട്ടുമുള്ള ആളുകളുടെ മുഖങ്ങളെല്ലാം പുഞ്ചിരിയോടുകൂടിയതായിരിക്കും.
  • അസന്തുഷ്ടതയോടെ കാര്യങ്ങൾ ചെയ്യുന്ന ഒരാളിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ എല്ലാം പൂർണമായി ചെയ്യാൻ സാധിക്കില്ല. എന്നാൽ പ്രസന്നനായിട്ടുള്ള ഒരാൾക്ക് അയാൾ ഏറ്റെടുക്കുന്ന ജോലികൾ എല്ലാം വളരെ കൃത്യതയോടെ ചെയ്ത് തീർക്കാൻ സാധിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.
  • എപ്പോഴും പുഞ്ചിരിക്കുന്ന ഒരാളിനെ സംബന്ധിച്ചിടത്തോളം അവിടെ ജീവിതത്തിൽ പുതിയ പുരോഗതികൾ വരികയും അത് മറ്റുള്ളവരെ അത്ഭുതപ്പെടുത്തുന്ന തരത്തിലും ആയിരിക്കും.
  • പുഞ്ചിരിക്കുന്ന സ്ത്രീകളെ പുരുഷന്മാർ എപ്പോഴും ബഹുമാനിക്കും. അതുപോലെതന്നെ തിരിച്ചും.
  • പോസിറ്റീവ് ചിന്താഗതിയുള്ള ആളുകൾക്ക് മാത്രമാണ് പുഞ്ചിരിക്കാൻ കഴിയാറുള്ളത്. നെഗറ്റീവ് പ്രവർത്തികൾ ചെയ്യുന്നവർ സീരിയസ് മുഖഭാവത്തോട് കൂടിയവരും ആയിരിക്കും.

എങ്ങനെ പുഞ്ചിരി നിങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരാം

  • ഒരാളെ സംബന്ധിച്ച് കൃത്രിമമായ പുഞ്ചിരിയാണ് അയാൾ സൃഷ്ടിക്കുന്നതെങ്കിൽ പോലും അയാൾക്ക് ആ പുഞ്ചിരി നിലനിൽക്കണമെങ്കിൽ അയാൾക്ക് സ്വാഭാവികമായും നല്ല പ്രവർത്തികൾ ചെയ്യേണ്ടിവരും.
  • തലച്ചോറിനെ സംബന്ധിച്ചിടത്തോളം എപ്പോഴും പുഞ്ചിരിക്കാൻ ശ്രമിക്കുന്നതുപോലും വളരെ ക്രിയേറ്റിവിറ്റി ഉണ്ടാക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.
  • നിങ്ങൾ മറ്റൊരാളിനോട് പുഞ്ചിരിച്ചാൽ അതിനോട് പ്രതികരിച്ചുകൊണ്ട് 99% ആളുകളും നിങ്ങളോട് തിരിച്ചു പുഞ്ചിരിക്കും എന്നതാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ആത്മാർത്ഥതയില്ലാത്ത പുഞ്ചിരിയും തിരിച്ചറിയാൻ സാധിക്കും.
  • ആത്മാർത്ഥമായി പുഞ്ചിരിക്കുന്ന ആളുകളുടെ കണ്ണുകളുടെ വശങ്ങൾ ചുളിവ് വീഴും. വ്യാജമായി പുഞ്ചിരിക്കുന്നവർ വായ മാത്രം ഉപയോഗിക്കുന്നവർ ആയിരിക്കും.
  • യഥാർത്ഥ പുഞ്ചിരിയിൽ കണ്ണുകൾക്കും സ്വാഭാവികമായി ഒരു തിളക്കം ഉണ്ടാകും. എന്നാൽ വ്യാജ പുഞ്ചിരിയിൽ ഇത് ഉണ്ടാകാറില്ല.
  • യഥാർത്ഥ പുഞ്ചിരിയിൽ താടിയുടെ ഭാഗം വികസിക്കുകയും വ്യാജ പുഞ്ചിരിയിൽ അത് ഉണ്ടാവക്കാറില്ല.
  • പോസിറ്റീവായ പുഞ്ചിരി നിങ്ങളുടെ നിങ്ങളുടെ മുഖഭാവത്തിൽ കൊണ്ടുവരികയും അത് മറ്റുള്ളവർക്ക് പകർന്നു നൽകുന്നത് വളരെ നല്ലതാണ്. അതോടൊപ്പം പുഞ്ചിരിക്കുന്നതിനോടൊപ്പം തന്നെ മറ്റുള്ളവരെ പുഞ്ചിരിപ്പിക്കുവാനും ചിരിപ്പിക്കുവാനും നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ അങ്ങനെയുള്ള ആളുകൾ സമർഥന്മാരായിരിക്കും. അവരെ എപ്പോഴും ലോകം അംഗീകരിക്കുന്ന ആളുകളായിരിക്കും. അങ്ങനെയുള്ള ആളുകളുടെ അടുത്തേക്ക് വരുവാൻ ആണ് എല്ലാവരും ആഗ്രഹിക്കുന്നത്.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.