Sections

ജീവിതത്തിൽ പ്രാധാന്യം നൽകേണ്ടത് ഏതൊക്കെ കാര്യങ്ങൾക്ക്

Friday, Apr 05, 2024
Reported By Soumya
Important Things in Life

ജീവിതത്തിലെ എല്ലാവർക്കും നിരവധി കാര്യങ്ങൾ ചെയ്യാനുണ്ടാകും. ഇതിൽ ഏത് കാര്യങ്ങളാണ് ആവശ്യം ഏതാണ് അത്യാവശ്യം ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് വളരെയധികം കൺഫ്യൂഷൻസ് എല്ലാവർക്കും ഉണ്ടാകാറുണ്ട്. പൊതുവേ എല്ലാവരും ചെയ്യാറുള്ളത് അത്യാവശ്യ കാര്യങ്ങളെക്കാൾ അനാവശ്യ കാര്യങ്ങൾക്കാണ് കൂടുതൽ സമയം കൊടുക്കാറുള്ളത്. എന്നാൽ ഇത് ശരിയല്ല ജീവിതത്തിൽ ഏറ്റവും അത്യാവശ്യ കാര്യങ്ങൾക്കാണ് ആദ്യം പ്രാധാന്യം കൊടുക്കേണ്ടത്. എങ്ങനെ ജീവിതത്തിൽ പ്രാധാന്യം കൊടുക്കേണ്ട കാര്യങ്ങൾ ഏതൊക്കെയാണ് ഏതിനൊക്കെയാണ് സമയം ചെലവഴിക്കേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • സമയം കൊടുക്കുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് ഏറ്റവും അത്യാവശ്യമായിട്ടുള്ള കാര്യങ്ങൾ ആദ്യം ചെയ്യുക എന്നതാണ്. ഈ കാര്യങ്ങൾ ചെയ്യുന്നതിന് നിങ്ങൾ വ്യക്തമായി ഒരു ലിസ്റ്റ് ഉണ്ടാക്കണം. To do ലിസ്റ്റ് പോലുള്ളവ ഉണ്ടാക്കണം. ഏത് കാര്യമാണ് ആദ്യം ചെയ്യേണ്ടത് ആവശ്യമായിട്ടുള്ള കാര്യങ്ങൾ എന്തൊക്കെയാണ് അനാവശ്യ കാര്യങ്ങൾക്ക് എന്തിനാണ് സമയം ചെലവഴിക്കുന്നത് ചിലപ്പോൾ അങ്ങനെയുള്ള കാര്യങ്ങളും ഉണ്ടാകാം. ഇങ്ങനെ ജീവിതത്തെ മൂന്നായി തരംതിരിച്ചുകൊണ്ട് ഏറ്റവും അത്യാവശ്യ കാര്യങ്ങൾക്കുവേണ്ടി ആദ്യം സമയം ചെലവഴിക്കുക.
  • ഇങ്ങനെ അത്യാവശ്യ കാര്യങ്ങൾ ചെയ്യുമ്പോൾ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം, ചിലപ്പോൾ ചില അടിയന്തര ആവശ്യങ്ങൾ വന്നേക്കാം, ചിലപ്പോൾ നിങ്ങളുടെ കുട്ടികൾക്ക് അസുഖം വന്നേക്കാം ഇല്ലെങ്കിൽ അച്ഛനമ്മമാരെ ആശുപത്രിയിൽ കൊണ്ടുപോകേണ്ട കാര്യങ്ങൾ വന്നേക്കാം ഇതൊക്കെ അത്യാവശ്യം കാര്യങ്ങൾ തന്നെയാണ് ചില അത്യാവശ്യ കാര്യങ്ങൾക്കിടയിൽ പ്രാധാന്യം കൊടുക്കേണ്ടതാണ് ഇതൊക്കെ നിങ്ങളുടെ കടമകളും ധർമ്മങ്ങളും എന്താണെന്ന് മനസ്സിലാക്കി അതിന് പ്രാധാന്യം കൊടുക്കുക. അങ്ങനെയുള്ള കാര്യങ്ങൾ വരുമ്പോൾ അതും അത്യാവശ്യമുള്ള കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുക.
  • ഏതൊരു കാര്യവും ഉത്സാഹത്തോടുകൂടി ചെയ്യുക. ഉത്സാഹമില്ലാത്ത ഏതൊരു ജോലിയും ആത്മാവില്ലാത്ത ജീവിതം പോലെയാണ്. താല്പര്യമില്ലാതെ ചെയ്യുന്ന കാര്യങ്ങൾക്ക് ശുഭഫലസമാപ്തി ഉണ്ടാകില്ല. എപ്പോഴും ഉത്സാഹത്തോടുകൂടി കാര്യങ്ങൾ ചെയ്യുക. ഏത് കാര്യവും ചെയ്യുമ്പോഴും ഉത്സാഹം ഇല്ലായ്മയാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. ഉദാഹരണമായി നിങ്ങളുടെ ജോലി ശമ്പളത്തിന് വേണ്ടി മാത്രമാകരുത് അതിന്റെ ക്രിയേറ്റിവിറ്റിയും അതിനുവേണ്ട പ്രതിബദ്ധതയും മനസ്സിലാക്കിക്കൊണ്ട് ഉത്സാഹം ആ ജോലിക്ക് അകത്ത് കൊണ്ടുവരിക.
  • നിങ്ങൾ ചെയ്യുന്ന പ്രവർത്തിയിൽ നിങ്ങളുടേതായ കഴിവ് കൊണ്ടുവരിക. നിങ്ങളുടെ സ്കില്ലുകൾ വർധിപ്പിക്കാൻ വേണ്ടി ശ്രമിക്കുക. ഏതാണ് നിങ്ങളുടെ പ്രവർത്തി അതിനനുസൃതമായ സ്കില്ലുകൾ കൊണ്ടുവരുക. നിങ്ങളുടെ ജോലിക്ക് അനുസൃതമായ സ്കില്ലുകൾ കൊണ്ട് വരികയാണെങ്കിൽ ആ ജോലി വളരെ ഈസിയായി ചെയ്യാൻ കഴിയും. ഉദാഹരണമായി നിങ്ങൾ പഠിപ്പിക്കുന്ന ഒരു അധ്യാപകൻ ആണെങ്കിൽ പഠിപ്പിക്കുന്ന പാഠങ്ങൾക്ക് പുറമേ പുതിയ പഠിപ്പിക്കുന്ന രീതി പുതിയ ആളുകളുടെ പുസ്തകങ്ങൾ ഇതെങ്ങനെ പഠിപ്പിക്കാം എന്നുള്ള കാര്യങ്ങൾ നോക്കുക, കമ്മ്യൂണിക്കേഷൻ സ്കിൽ വർദ്ധിപ്പിക്കാൻ വേണ്ടി ശ്രമിക്കുക. ഇങ്ങനെ പല മാറ്റങ്ങളും മനസ്സിലാക്കാൻ ശ്രമിക്കുകയും അത് നിങ്ങളുടെ പഠിപ്പിക്കുന്ന കാര്യത്തിൽ അപ്ലൈ ചെയ്യുവാനും ശ്രമിച്ചു കഴിഞ്ഞാൽ പഠിപ്പിക്കുക എന്ന കാര്യത്തിൽ നിങ്ങൾ അഗ്രഗണ്യനായി തീരും. ഇങ്ങനെ ഏത് ജോലി ചെയ്താലും അതിനനുസൃതമായ സ്കില്ലുകൾ നിങ്ങൾ കൂട്ടുക.
  • അടുക്കും ചിട്ടയോടും കൂടി നിശ്ചിത സമയങ്ങളിൽ കാര്യങ്ങൾ ചെയ്യുക. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്നതിൽ കാര്യമില്ല എന്ത് ജോലി ചെയ്യുന്നതിലും ഒരടുക്കും ചിട്ടയും കൊണ്ടുവരിക. തീർച്ചയായും നിങ്ങൾ ഇരിക്കുന്ന സ്ഥലത്തിനൊരു വൃത്തിയും ചിട്ടയുമൊക്കെ കൊണ്ടുവരാൻ ശ്രമിക്കുന്നത് നിങ്ങളുടെ ജോലി വളരെ ഭംഗിയാക്കാൻ സഹായിക്കും. ഓഫീസ് ആയാലും നിങ്ങളുടെ വീട് അന്തരീക്ഷം ആയാലും എപ്പോഴും വൃത്തിയായി ഒരു ചുറ്റുപാടിൽ നിൽക്കാൻ വേണ്ടി ശ്രമിക്കുക. അതിനുവേണ്ടി കുറച്ച് സമയം സ്പെൻഡ് ചെയ്യുന്നതിൽ തെറ്റില്ല. എപ്പോഴും വാരിവലിച്ചിട്ടിരിക്കുന്ന അന്തരീക്ഷത്തിൽ ജോലി ചെയ്തു കഴിഞ്ഞാൽ അത് ജോലിയെ തീർച്ചയായും ബാധിക്കാം.
  • ഉത്തരവാദിത്തങ്ങൾ സ്വയം ഏൽക്കുക. നിങ്ങളുടെ എന്തെങ്കിലും വീഴ്ചകൾ മറ്റുള്ളവരുടെ തലയിൽ കൊണ്ടു വയ്ക്കുന്നതിന് പകരം തനിക്ക് അതിൽ പങ്കുണ്ടെന്ന് മനസ്സിലാക്കി ആ ഉത്തരവാദിത്വം ഏറ്റെടുക്കുവാൻ ശ്രമിക്കുക. ഒരിക്കലും കൂടെ നിൽക്കുന്ന ആളുകളെ കുറ്റപ്പെടുത്തിക്കൊണ്ട് അവര് അങ്ങനെ ആയതുകൊണ്ടാണ് ഞാനും ഇങ്ങനെയായത് എന്ന ചിന്ത ഒരിക്കലും പാടില്ല നിങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് കാര്യങ്ങൾ ചെയ്യുക.
  • എടുക്കുന്ന കാര്യങ്ങൾ തിരിച്ചു വയ്ക്കും എന്ന് ഉറപ്പുവരുത്തുക. എന്തെങ്കിലും സാധനങ്ങൾ എടുത്തു കഴിഞ്ഞാൽ അതാത് സ്ഥാനങ്ങളിൽ തന്നെ തിരികെ വയ്ക്കുക. പിന്നെ ചെയ്യാം എന്ന് പറഞ്ഞു ഒരിക്കലും മാറ്റിവയ്ക്കരുത്. ഏതൊരു കാര്യത്തിലും അടുക്കൽ ചിട്ടിയും കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ എടുക്കുന്ന സാധനങ്ങൾ അതുപോലെ വയ്ക്കുന്നത് വളരെ പ്രധാനപ്പെട്ടതാണ്. പല ആളുകളും സാധനങ്ങൾ എടുക്കുമ്പോൾ പെട്ടെന്ന് എടുക്കുകയും അത് തിരിച്ചു വയ്ക്കാൻ മടി കാണിക്കുന്ന സ്വഭാവക്കാരാണ്. ഇത് നിങ്ങളുടെ അന്തരീക്ഷം ഇല്ലാതാക്കുകയും നിങ്ങൾക്ക് തന്നെ ഒരു അലസത ഉണ്ടാക്കുവാൻ ഇടയാക്കും. നിങ്ങൾ എന്താണ് ചെയ്യുന്നത് അതുപോലെ അത് തിരിച്ചു വയ്ക്കുവാനും സമയം കണ്ടെത്തുക.

ഈ വക കാര്യങ്ങൾ വളരെ എളുപ്പമാണെന്ന് തോന്നുമെങ്കിലും ഇത് എല്ലാ ദിവസവും ചെയ്യുക എന്ന് പറയുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത് നിങ്ങൾ വളരെ കൃത്യമായി ചെയ്യുകയാണെങ്കിൽ നിങ്ങൾ ചെയ്യുന്ന പ്രവർത്തിയിൽ നിങ്ങൾ അഗ്രഗണ്യനായി തീരും. ഈ ശീലം നിങ്ങൾ തീർച്ചയായും ജീവിതത്തിൽ കൊണ്ടുവരണം. ശീലം ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല എന്ന് നിങ്ങൾക്കറിയാം ഇത് നിരന്തരം ആവർത്തിച്ചാൽ മാത്രമേ ഒരു ശീലം ആവുകയുള്ളൂ. 100- 150 ദിവസത്തെ തുടർച്ചയായി ഇതേ കാര്യങ്ങൾ ബോധപൂർവ്വം അനുവർത്തിച്ചു കഴിഞ്ഞാൽ പിന്നെ അത് നിങ്ങളുടെ ശീലമായി മാറിയാൽ ഓട്ടോമാറ്റിക്കിലെ നിങ്ങൾ അത് ചെയ്യുകയും ചെയ്യും.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.