കറി വെക്കുന്നതിനും ജ്യൂസ് അടിക്കുന്നതിനും എല്ലാം ചുരക്ക ഉപയോഗിക്കുന്നു. നിരവധി ആരോഗ്യ ഗുണങ്ങൾ ഇതിനുണ്ട്. എന്നാൽ അൽപം സൂക്ഷിച്ചില്ലെങ്കിൽ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. പ്രമേഹത്തിന് പരിഹാരം കാണുന്നതിനും, രക്തസമ്മർദ്ദം കുറക്കുന്നതിനും, തടി കുറക്കുന്നതിനും എല്ലാം പലപ്പോഴും ചുരക്ക ജ്യൂസ് ഉപയോഗിക്കുന്നു.
ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുവെങ്കിലും പല വിധത്തിലുള്ള പാർശ്വഫലങ്ങളും ഇതിലുണ്ട്. ചുരക്കയിൽ എന്തെങ്കിലും തരത്തിലുള്ള കയ്പ്പ രുചി ഉണ്ടെങ്കിൽ അത് ഒരു കാരണവശാലും കഴിക്കരുത്. ഇത് കഴിച്ചാൽ ചിലരിൽ ഛർദ്ദി, ചിലരിൽ രക്തം ഛർദ്ദിക്കൽ, തലചുറ്റൽ, ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവയുണ്ടാവാം. ചിലരിൽ മരണം വരെ സംഭവിക്കുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല ചുരക്ക കഴിക്കുമ്പോൾ എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവും എന്ന് നോക്കാം.
- ഇതിലടങ്ങിയിട്ടുള്ള ഫൈബറിന്റെ അളവ് വളരെ കൂടുതലാണ്. ഇതിലുള്ള ഫൈബറിന്റെ അളവ് ദഹനസംബന്ധമായ പ്രശ്നങ്ങൾ വളരെയധികം വർദ്ധിപ്പിക്കുന്നു. ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ അത് പല വിധത്തിൽ ആരോഗ്യത്തിന് വില്ലനായി മാറുന്നുണ്ട്. ഇത് നമ്മുടെ ദഹന വ്യവസ്ഥയെ പ്രതിരോധത്തിലാക്കുന്നു. അതുകൊണ്ട് ചുരക്ക അമിതമായി കഴിക്കുമ്ബോൾ അൽപം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
- ചുരക്കയിൽ ഉള്ള ചില ഘടകങ്ങൾ അലർജി പോലുള്ള അവസ്ഥയിലേക്ക് നിങ്ങളെ നയിക്കുന്നു. ഇത് ചർമ്മത്തിലും അല്ലാതെ തന്നെ വയറ്റിലും അസ്വസ്ഥത ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥയിലേക്ക് നയിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. പരമാവധി എന്തെങ്കിലും രുചി വ്യത്യാസം തോന്നുന്ന ചുരക്ക കഴിക്കാതിരിക്കുക. കൂടാതെ അധികമായി ഒരു കാരണവശാലും ചുരക്ക കഴിക്കാതിരിക്കുക. ഇതെല്ലാമാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. അല്ലെങ്കിൽ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
- ആന്റി ഓക്സിഡന്റ് കൂടുതലായാൽ അത് പലപ്പോഴും ആരോഗ്യത്തിന് പ്രതിരോധം സൃഷ്ടിക്കുന്നു. പലപ്പോഴും ആന്റി ഓക്സിഡന്റ് ക്യാൻസർ കോശങ്ങളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇതിന്റെ അളവ് കൂടുതലാവുമ്പോൾ അത് നല്ല കോശങ്ങൾക്കും വില്ലനായി മാറുന്ന അവസ്ഥ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് വളരെയധികം ശ്രദ്ധിക്കണം. ക്യാൻസർ കോശങ്ങൾ മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് ആന്റി ഓക്സിഡന്റ് നല്ലതാണെങ്കിലും അത് അധികമായാൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല.
- പ്രമേഹത്തെ നിയന്ത്രിക്കാൻ പലരും ചുരക്ക ജ്യൂസ് കഴിക്കാറുണ്ട്. എന്നാൽ കഴിക്കും മുൻപ് വളരെയധികം ശ്രദ്ധിക്കണം. ചുരക്ക ജ്യൂസിന്റെ അമിതോപയോഗം പലപ്പോഴും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കുറക്കുന്നു. ഇത് പലപ്പോഴും അപകടാവസ്ഥയിലേക്ക് നമ്മളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് പരിഹാരം കാണാൻ ശ്രമിക്കുമ്പോൾ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ വളരെയധികം ശ്രദ്ധിക്കണം.
- അനിയന്ത്രിതമായ ചുരക്കയുടെ ഉപയോഗം പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനായി മാറുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് വെല്ലുവിളിയാവുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ടത് ചുരക്കയുടെ ഉപയോഗം തന്നെയാണ്. ഒരിക്കലും ഒരു കാരണവശാലും കയ്പ്പ് നിറഞ്ഞ ചുരക്കയോ എന്തെങ്കിലും തരത്തിലുള്ള രുചിവ്യത്യാസമുള്ളതോ ആയ ചുരക്ക ഉപയോഗിക്കരുത്. ഇത് ആരോഗ്യത്തിനെ അനാരോഗ്യത്തിലേക്ക് എത്തിച്ച് മരണത്തിലേക്ക് വരെ നമ്മളെ കൊണ്ടെത്തിക്കുന്നു. ഇത്തരത്തിൽ ഉള്ള ചുരക്ക കഴിച്ചാൽ അത് ദഹന പ്രശ്നങ്ങൾക്കും ഡയറിയ പോലുള്ള അനാരോഗ്യകരമായ അവസ്ഥയിലേക്കും നമ്മളെ എത്തിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.

നെയ്യുടെ ആരോഗ്യഗുണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.