Sections

വഴുതനങ്ങ നിത്യഭക്ഷണത്തിന്റെ ഭാഗമാക്കിയാലുള്ള ആരോഗ്യഗുണങ്ങൾ

Wednesday, Jan 24, 2024
Reported By Soumya
Eggplant

മുട്ടചെടിയെന്നും പേരുള്ള വഴുതന നിരവധി പോഷകങ്ങളാൽ സമ്പുഷ്ടമാണ്. വൈവിധ്യമാർന്ന ആരോഗ്യഗുണങ്ങൾ ഉള്ള വഴുതനങ്ങ ഭക്ഷണപ്രേമികളുടെ ഇഷ്ട വിഭവമായി മാറിയിരിക്കുകയാണ്.

മറ്റു സസ്യങ്ങളിൽ ഉള്ളതിലും നിക്കോട്ടിൻ വഴുതനങ്ങിൽ അടങ്ങിയിട്ടുണ്ടെന്ന് ചില പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. ഇതിലടങ്ങിയിട്ടുള്ള നിക്കോട്ടിന്റെ അളവ് വളരെ കുറവായതിനാൽ ശരീരത്തിന് ഹാനികരമാകില്ല.

വഴുതനങ്ങയുടെ ചില ആരോഗ്യഗുണങ്ങൾ നോക്കാം.

  • വഴുതനങ്ങയിലടങ്ങിയിട്ടുള്ള പ്രധാന ആന്റി ഓക്സിഡന്റായ ക്ലോറോജെനിക് ആസിഡ് സ്വതന്ത്ര റാഡിക്കലുകളുടെ പ്രവർത്തനം മൂലം ഉണ്ടാകുന്ന അസുഖങ്ങൾ പ്രതിരോധിക്കാൻ സഹായിക്കും.
  • വഴുതനങ്ങ സ്ഥിരമായി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. കൂടാതെ രക്ത സമ്മർദ്ദത്തിന്റെ തോത് സാധാരണ നിലയിൽ നിലനിർത്താനും സഹായിക്കും. കൊളസ്ട്രോളിന്റെ അളവും രക്ത സമ്മർദ്ദവും സാധാരണ നിലയിലായിരിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും.
  • കോശ പാളികളെ എല്ലാത്തരം ക്ഷതങ്ങളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്ന ഫൈറ്റോന്യൂട്രിയന്റ്സ് വഴുതനങ്ങയിൽ അടങ്ങിയിട്ടുണ്ട് . മികച്ച ഓർമ്മ ശേഷി നിനിർത്താനും ഇവ സഹായിക്കും.
  • വഴുതനങ്ങയിൽ അടങ്ങിയിട്ടുള്ള നാസുനിൻ എന്ന മിശ്രിതം ശരീരത്തിലെ അധികം ഇരുമ്പ് നീക്കം ചെയ്യാൻ സഹായിക്കും.പോളിസൈത്തീമിയ രോഗികൾക്ക് ഇവ വളരെ ഗുണകരമാകും.
  • വഴുതനങ്ങയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട് ഇത് അണുബാധയെ പ്രതിരോധിക്കും.
  • രോഗ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ വഴുതനങ്ങ സഹായിക്കും. ആന്റി ഓക്സിഡന്റ്സ്, ഫൈറ്റോ ന്യൂട്രിയന്റ്സ് , വിറ്റാമിൻ സി എന്നിവയുടെ സാന്നിദ്ധ്യമാണ് വഴുതനങ്ങയുടെ ആരോഗ്യ ഗുണങ്ങൾക്ക് കാരണം.
  • പുകവലി ഉപേക്ഷിക്കുന്നതിന് നിക്കോട്ടിന് ബദലായുള്ള പ്രകൃതി ദത്തമായ മാർഗ്ഗങ്ങൾ തേടുകാണെങ്കിൽ വഴുതനങ്ങ നല്ലൊരു ഉപായമാണ്. വഴുതനങ്ങയിലെ നിക്കോട്ടിന്റെ സാന്നിദ്ധ്യം ആണ് ഇതിന് സഹായിക്കുന്നത്.
  • ശരീരത്തെ വിഷവിമുക്തമാക്കാൻ സഹായിക്കുന്ന ഇവ ചർമ്മത്തിന് തിളക്കം നൽകും. വഴുതനങ്ങയുടെ തൊലിയിൽ അടങ്ങിയിട്ടുള്ള ആന്തോസയാനിൻ പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും.
  • മുടിയിലെ ജലാംശം നിലനിർത്താൻ വഴുതനങ്ങ സ്ഥിരമായി കഴിക്കുന്നത് സഹായിക്കും. മുടിയിഴകളുടെ വേരുകൾ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന ചില എൻസൈമുകൾ വഴുതനങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ച മെച്ചപ്പെടുത്തുകയും മുടിയുടെ വർണ്ണം നിലനിർത്തുകയും ചെയ്യും.
  • വെള്ളം ധാരാളം അടങ്ങിയിട്ടുള്ള വഴുതനങ്ങ ചർമ്മത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും. വരണ്ട ചർമ്മവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളും കുറയ്ക്കാൻ ഇത് സഹായിക്കും.

ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.