Sections

ഞാവൽപ്പഴം കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യഗുണങ്ങൾ

Friday, Aug 04, 2023
Reported By Soumya
Healthy Food

ഇപ്പോൾ ഞാവൽപ്പഴത്തിന്റെ സീസണാണ്. പല സ്ഥലങ്ങളിലും ഞാവൽപ്പഴങ്ങൾ വിൽക്കാൻ വച്ചിരിക്കുന്നത് കാണാം. നമ്മുടെ നാട്ടിൻ പുറത്തൊക്കെ ധാരാളം ലഭിക്കുന്ന ഒന്നാണ് ഞാവൽ പഴം. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലാണ് ഞാവൽ പഴങ്ങൾ ഉണ്ടാകുന്നത്. പലർക്കും ഞാവൽപ്പഴം ഒരു നൊസ്റ്റാൾജിയയാണ്. വിറ്റാമിൻ എ, സി, കെ, പൊട്ടാസ്യം തുടങ്ങിയവ ഇതിൽ അടങ്ങിയിട്ടുണ്ട്.

ഞാവൽപ്പഴത്തിന്റെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കാം

വിറ്റാമിൻ സിയും അയണും ധാരാളം അടങ്ങിയ ഞാവൽപ്പഴം രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു. വിളർച്ചയുള്ളവർ ഞാവൽപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇത് രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.

ഹൃദയാരോഗ്യം

ഇവയിലെ ആന്റിഓക്സിഡന്റുകളുടെ, പ്രത്യേകിച്ച് പോളിഫെനോളുകളുടെ സാന്നിധ്യം, ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം നിലനിർത്തുന്നു.

പ്രമേഹരോഗം

രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിൽ ഞാവൽ പഴത്തിന്റെ കുരു സഹായിക്കുന്നു. ഈ കുരുവിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്സാണ് ഇതിനു സഹായിക്കുന്നത്. ഞാവൽപ്പഴത്തിന് 'ഗ്ലൈസെമിക് ഇൻഡെക്സ്' കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമാക്കാൻ ഇവ സഹായിക്കും. ഫൈബറും ഇവയിൽ അടങ്ങിയിട്ടുണ്ട്. അതായത് പ്രമേഹ രോഗികൾക്കു കഴിക്കാവുന്ന മികച്ച പഴമാണിത്. പ്രമേഹരോഗികളിലെ ക്ഷീണം കുറയ്ക്കാനും ഇവ സഹായിക്കും.

ഓർമ്മശക്തി

ഇതിലെ മഗ്നീഷ്യം, വൈറ്റമിൻ B1, B6, സി, കാത്സ്യം എന്നിവ കുട്ടികളിലെയും മുതിർന്നവരിലെയും ഓർമ ശക്തി വർധിപ്പിക്കുന്നതിനാൽ പ്രായഭേദമന്യേ എല്ലാവർക്കും ഉപയോഗിക്കാവുന്നതാണ്.

അൾസറിന് പ്രതിവിധി

അൾസറിന് പ്രതിവിധിയാണ് ഞാവൽ. ഞാവൽ കഴിക്കുന്നത് ദഹനപ്രവർത്തനങ്ങളെ ത്വരിത ഗതിയിലാക്കുന്നു. ഇതുവഴി അൾസർ സാധ്യതയും കുറയുന്നു.

ചർമ്മ സൗന്ദര്യം

ഞാവലിന്റെ പൾപ്പ് റോസ് വാട്ടറിൽ ചേർത്ത് മുഖത്ത് പുരട്ടിയാൽ ചർമ്മത്തിലെ എണ്ണമയം കുറയ്ക്കും. ഞാവലിന്റെ കുരു അരച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരു കുറയ്ക്കാൻ സഹായിക്കും.

വായുടെ ആരോഗ്യം

ഞാവലിനെ പഴച്ചാറ് തൊണ്ടവേദനയ്ക്ക് ഫലപ്രദമാണ്. കൂടാതെ വായിൽ മുറിവുണ്ടായാൽ ഞാവൽ പഴത്തിന്റെ ചാറ് പുരട്ടിയാൽ ഉണങ്ങുമെന്നാണ് പറയപ്പെടുന്നത്. വായ്നാറ്റം ഇല്ലാതാക്കാനും ഞാവൽ പഴം കഴിക്കാവുന്നതാണ്.

കണ്ണുകളുടെ ആരോഗ്യത്തിന്

വിറ്റാമിൻ സിയും എയും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇവ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്

രക്തസമ്മർദ്ദം

രക്തസമ്മർദ്ദത്തിന്റെ അളവ് നിലനിർത്താൻ ഞാവൽ പഴം മികച്ചതാണെന്നും വിശ്വസിക്കപ്പെടുന്നു. ഹൈപ്പർടെൻഷൻ മൂലം ബുദ്ധിമുട്ടുന്നവർക്ക് ഞാവൽ പഴത്തിന്റെ കുരുക്കൾ ഉപയോഗിക്കാവുന്നതാണ്.

അണുബാധ

ഞാവൽപ്പഴത്തിനുള്ള ആന്റിബാക്ടീരിയൽ ഗുണങ്ങൾ സാധാരണയായ അണുബാധകളെ ചെറുക്കാൻ സഹായിക്കും.



ഹെൽത്ത് ടിപ്‌സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.