ഈന്തപ്പഴം ഏറ്റവും പ്രചാരമുള്ള ഡ്രൈ ഫ്രൂട്ട്സുകളിൽ ഒന്നാണ്, ഊർജ്ജത്തിന്റെ കലവറയാണ് ഈന്തപ്പഴം. സെലെനീയം, കാത്സ്യം, ഫോസ്ഫറസ്, സൾഫർ, കോപ്പർ, മഗ്നീഷ്യം എന്നിവ ഈന്തപ്പഴത്തിൽ ധാരാളം അടങ്ങിയിരിക്കുന്നു. ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്റ്റോസ് എന്നീ പോഷകങ്ങളാണ് നല്ല ഊർജ്ജം നൽകി ക്ഷീണത്തെ ഇല്ലാതാക്കുന്നത്. വിളർച്ച, മലബന്ധം, ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവ അകറ്റാനും വളരെ നല്ലതാണ് ഈന്തപ്പഴം. പ്രതിരോധശേഷി വർധിപ്പിക്കാൻ ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നത് സഹായകമാകും.
- ഈന്തപ്പഴത്തിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ഈ നാരുകൾ ദഹനത്തെ സഹായിക്കുന്നു.
- ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താനും ഈന്തപ്പഴത്തിന് കഴിവുണ്ട്.
- ഈന്തപ്പഴം പതിവായി കഴിക്കുന്നത് മെച്ചപ്പെട്ട മെമ്മറി, ഏകാഗ്രത, മൊത്തത്തിലുള്ള തലച്ചോറിന്റെ ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
- ഇരുമ്പിന്റെ അംശം വളരെ കൂടുതലാണ് ഈന്തപ്പഴത്തിൽ. ഇത് വിളർച്ച പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാൻ സഹായിക്കുന്നു.
- കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും ഉള്ളതിനാൽ, ഈന്തപ്പഴം ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. നാരുകൾ അടങ്ങിയതിനാൽ ഇത് ദീർഘനേരം വയർ നിറഞ്ഞതായി അനുഭവപ്പെടാൻ സഹായിക്കുന്നു.
- ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ട ശേഷം ആ വെള്ളത്തോടൊപ്പം ഈന്തപ്പഴം കഴിക്കുന്നതും ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.
- ഈന്തപ്പഴത്തിലെ കാൽസ്യവും മറ്റും മിനറൽസും എല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും.
- പുരുഷന്മാരിലെ ലൈംഗിക പ്രശ്നങ്ങൾക്കും സ്പേം കൗണ്ട് കൂടാനും സ്പേം മോട്ടിലിറ്റി കൂടാനും ദിവസവും ഈന്തപ്പഴം കഴിക്കുന്നത് ?ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.

പച്ചമുളകിന്റെ ആരോഗ്യഗുണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.