- Trending Now:
ഇന്ത്യയിലെ മുന്‍നിര ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക്, കേരളത്തില്‍ ഓണം ''ഫെസ്റ്റീവ് ട്രീറ്റ്‌സ്'' കാമ്പെയ്‌നിന് കീഴില്‍ ഡിസ്‌കൗണ്ട് ഓഫറുകളുടെ ഒരു നിര പുറത്തിറക്കി. ഉപഭോക്താക്കളുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും പരിഹരിക്കാന്‍ കഴിയുന്ന ഒരു ഡസന്‍ വായ്പാ ഉല്‍പ്പന്നങ്ങള്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
ഭൂരിപക്ഷം ഫെസ്റ്റീവ് ട്രീറ്റ്‌സ് ഓഫറുകളും 2022 സെപ്റ്റംബര്‍ 30 വരെ ബാധകമായിരിക്കും. ഓഫറുകള്‍ ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും ബ്രാഞ്ച് സന്ദര്‍ശിക്കുകയോ ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുകയോ ചെയ്യാം.
പ്രവാസി സംരംഭങ്ങള്‍ക്ക് കാനറ ബാങ്ക് വായ്പമേള| canara bank loan mela for nri business
... Read More
പേഴ്‌സണല്‍ ലോണ്‍, എക്‌സ്പ്രസ്സ് കാര്‍ ലോണ്‍, ബിസിനസ് ലോണ്‍, ടൂ വീലര്‍ ലോണ്‍, ഹോം ലോണ്‍ എന്നിവയാണ് ഏറ്റവും ശ്രദ്ധേയമായ ഓഫറുകള്‍. ഗോള്‍ഡ് ലോണ്‍, സെക്യൂരിറ്റികളിലുള്ള ലോണ്‍, സ്വത്തിന്മേലുള്ള ലോണ്‍ എന്നിവയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. എച്ച്ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടുകളും ക്യാഷ്ബാക്കും ലഭിക്കും. പര്‍ച്ചേസുകള്‍ ഈസി ഇഎംഐ ആക്കി മാറ്റാനും അവര്‍ക്ക് യോഗ്യതയുണ്ടായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.