- Trending Now:
തിരുവനന്തപുരം: കേരളത്തിലെ ഐടി, ഐടി അധിഷ്ഠിത കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജിടെക്) 2026-28 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ജിടെക്കിൻറെ ചെയർമാനായി കാൽപൈൻ ഗ്രൂപ്പ് സിഇഒ ജിജോ ജോൺ തിരഞ്ഞെടുക്കപ്പെട്ടു. സോഫ്റ്റ് നോഷൻസ് ടെക്നോളജീസിൻറെ സ്ഥാപകനും സിഇഒയുമായ റോണി സെബാസ്റ്റ്യൻ ആണ് സെക്രട്ടറി.
ജിടെക്കിൻറെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങൾ ഇവരാണ്: ബാസ് മണ്ണാറശാല (ട്രാവൻകൂർ അനലിറ്റിക്സ്), ദീപു എസ് നാഥ് (ടെക്ഫയ ഇന്നൊവേഷൻസ്), ഫിന്നി മാത്യൂസ് (ക്വാഡൻസ്), ഗീതു ശിവകുമാർ (പാസെക്സൽ ഐടി സൊല്യൂഷൻസ്), ഹരിപ്രസാദ് കൃഷ്ണപിള്ള (എച്ച് ആൻഡ് ആർ ബ്ലോക്ക്), ഹരീഷ് മോഹൻ (വർക്ക്പ്ലേസ് ഇന്നൊവേഷൻസ്), മനോജ് നിർമ്മല സുകുമാരൻ (ഇഎസ് സി യൂട്ടിലിറ്റീസ് സർവീസസ്), മനു മാധവൻ (ഡിക്യൂബ് എഐ), മാത്യു ചെറിയാൻ (സെക്കാറ്റോ സോഫ്റ്റ്വെയർ സൊല്യൂഷൻസ്), രഞ്ജിത്ത് ബാലൻ (ഡൗട്ട്ബോക്സ് എഡ്യൂടൈൻമെൻറ്), ടിന ജെയിംസ് (റെവൈറി ഗ്ലോബൽ), അരുൺ നാരായൺ തെക്കേതിൽ (ടാറ്റ കൺസൾട്ടൻസി സർവീസസ്), ജീന വഹീദ് (ഫേസസ് ഇന്ത്യ ടെക്നോളജി), ജയഷ് പുതുപ്പറമ്പിൽ (സീറോൺ കൺസൾട്ടിംഗ്), ലവ്ജിൻ ജോൺ (ക്യുബ്റ്റ് ടെക്നോ), നിധിൻ ബേബി (2ബേസ് ടെക്നോളജീസ്), വെങ്കിടേഷ് ത്യാഗരാജൻ (കാബോട്ട് ടെക്നോളജി), അബ്ദുൾ ഗഫൂർ കെവി (ഇൻഫിനിറ്റ് ഓപ്പൺ സോഴ്സ് സൊല്യൂഷൻസ്).
കൂട്ടായ്മയിലെ മറ്റ് കമ്പനികളെ സഹായിക്കുന്നതിലുള്ള പ്രതിബദ്ധത പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഊന്നിപ്പറഞ്ഞു.
സംസ്ഥാനത്തെ ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ബിസിനസ് പ്രോസസ് മാനേജ്മെൻറിൻറെ (ബിപിഎം) സഹകരണ സ്ഥാപനമാണ് ജിടെക്. ലോകമെമ്പാടുമുള്ള ഐടി, ടെക്നോളജി കമ്പനികളുടെ കൂട്ടായ പ്രവർത്തനത്തിന് ഇത് വേദിയൊരുക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.