- Trending Now:
- Cough syrups
- Wipro
- syrup
ആക്രിക്കച്ചവടത്തിന്റെ മറവില്‍ 12 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍, പെരുമ്പാവൂര്‍ സ്വദേശികളായ പുലവത്ത് അസര്‍ അലി, മാടവന റിന്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്. ആക്രി കച്ചവടത്തിന്റെ മറവില്‍ വ്യാജ ബില്ല് ഉണ്ടാക്കിയായിരുന്നു ഇവരുടെ വെട്ടിപ്പ്. വ്യാജ ബില്ലുകളില്‍ 12 കോടി രൂപയാണ് പെരുമ്പാവൂര്‍ സ്വദേശികള്‍ തട്ടിച്ചെടുത്തത്.
ഒളിവിലായിരുന്ന ഇരുവരും ഇടപ്പള്ളിയില്‍വച്ചാണ് പിടിയിലായത്. തട്ടിപ്പിനു പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് ജിഎസ്ടി വകുപ്പ് അറിയിച്ചു.പ്രതികളുടെ സാമ്പത്തിക സ്രോതസ്സും ചിലവുകളും സംബന്ധിച്ച് അന്വേഷണം തുടരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.