Sections

2025 സാമ്പത്തിക വർഷം എൻഎസ്ഇയിൽ തുടങ്ങിയ 84 ലക്ഷം പുതിയ ഡീമാറ്റ് അക്കൗണ്ടുകളിൽ 40 ശതമാനവും ഗ്രോയിലൂടെ

Sunday, Apr 20, 2025
Reported By Admin
Groww Leads Demat Account Growth on NSE in FY2025

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷം എൻഎസ്ഇയിൽ ആരംഭിച്ച 84 ലക്ഷം പുതിയ ഡീമാറ്റ് അക്കൗണ്ടുകളിൽ 40 ശതമാനവും ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന ബ്രോക്കിങ് പ്ലാറ്റ്ഫോമായ ഗ്രോ വഴിയായിരുന്നു. അക്കൗണ്ടുകളുടെ കാര്യത്തിൽ 20.5 ശതമാനം വളർച്ച കൈവരിച്ച എൻഎസ്ഇയിൽ 4.92 കോടി സജീവ ഡീമാറ്റ് അക്കൗണ്ടുകളാണുള്ളത്. ഇതിൽ മുൻനിരയിൽ നിൽക്കുന്ന വിധമാണ് ഗ്രോ പുതിയ അക്കൗണ്ടുകളുടെ ഗണ്യമായ ഭാഗം സംഭാവന ചെയ്തിരിക്കുന്നത്.

2024 മാർച്ചിൽ 95 ലക്ഷമായിരുന്ന ഗ്രോയുടെ ഉപഭോക്തൃ നിര 2025 മാർച്ചിൽ 1.29 കോടിയിലെത്തിയെന്ന് എൻഎസ്ഇയുടെ ഡാറ്റ ചൂണ്ടിക്കാട്ടുന്നു. ഇക്കാലയളവിൽ വിപണി വിഹിതം 23.28 ശതമാനത്തിൽ നിന്ന് 26.26 ശതമാനമായി വർധിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബ്രോക്കറായ സെറോദ എൻഎസ്ഇയുടെ ആകെ വളർച്ചയിൽ 6.9 ശതമാനം സംഭാവന ചെയ്തു കൊണ്ട് 5.8 ലക്ഷം അക്കൗണ്ടുകളാണ് കഴിഞ്ഞ സാമ്പത്തിക വർഷം കൂട്ടിച്ചേർത്തത്.

2025 ജനുവരിയിൽ എൻഎസ്ഇ എക്കാലത്തേയും ഉയർന്ന നിലയായ 5.02 കോടി സജീവ ഡീമാറ്റ് അക്കൗണ്ടുകൾ എന്ന നിലയിലെത്തിയിരുന്നു. എന്നാൽ വിപണി ചാഞ്ചാട്ടങ്ങൾ മൂലം തുടർന്നുള്ള രണ്ടു മാസങ്ങളിൽ ചെറിയ തോതിലെ ഇടിവും ഇതിലുണ്ടായി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.