Sections

ജിൻഡാൽ ഇന്ത്യ കൊച്ചിയിൽ ചാനൽ പാർട്ണർ ലോയൽറ്റി പദ്ധതിയായ ജെഎൽപി ശക്തി അവതരിപ്പിച്ചു

Sunday, Feb 01, 2026
Reported By Admin
Jindal India Launches JLP Shakti Channel Partner Program in Kochi

കൊച്ചി: ബിസി ജിൻഡാൽ ഗ്രൂപ്പിൻറെ ഭാഗവും, രാജ്യത്തെ മുൻനിര ഡൗൺസ്ട്രീം സ്റ്റീൽ ഉൽപ്പന്ന നിർമാതാക്കളായ ജിൻഡാൽ ഇന്ത്യലിമിറ്റഡ് തങ്ങളുടെ ചാനൽ പാർട്ണർ ലോയൽറ്റി പദ്ധതിയായ ജെഎൽപി ശക്തി കൊച്ചിയിൽ അവതരിപ്പിച്ചു.

ജിൻഡാൽ ഇന്ത്യയുടെ മുഖ്യ വിപണികളിൽ കോട്ടഡ് സ്റ്റീൽ ഉൽപന്നങ്ങളുടെ റീട്ടെയിലർമാർക്കും മുൻനിര ഡീലർമാർക്കും ഇടയിൽ നടത്താനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ജെഎൽപി ശക്തി അവതരിപ്പിച്ചത്.

മുംബൈ, കൊൽക്കത്ത, കാൺപൂർ, ഡെറാഡൂൺ, സൂറത്ത്, സിലിഗുരി, ബെംഗളൂരു, ഗുവഹാത്തി, വിശാഖപട്ടണം എന്നിവിടങ്ങളിൽ കമ്പനി ജെഎൽപി ശക്തി വിജയകരമായി അവതരിപ്പിച്ചിരുന്നു.

പുരസ്കാരം, അംഗീകാരം, സജീവമായ ഇടപെടൽ എന്നിവയിലൂടെ ഈ മേഖലയിലെ പങ്കാളികളുമായുള്ള ബ്രാൻഡിൻറെ ദീർഘകാല ബന്ധം കൂടുതൽ ശക്തിപ്പെടുത്താനാണ് പദ്ധതിയിടുന്നത്. കൂടാതെ ഈ പദ്ധതിയിലൂടെ വിശ്വാസ്യതയ്ക്ക് പ്രോത്സാഹനം നൽകാനും, സ്ഥിരതയാർന്ന വിൽപന ഉറപ്പാക്കാനും, കമ്പനിയുടെ ദീർഘകാല വളർച്ചയ്ക്കും ഉപഭോക്തൃ ബന്ധത്തിനും അനുയോജ്യമായ രീതിയിൽ പങ്കാളികളുടെ ഒരു ഡിജിറ്റൽ ശൃംഖല രൂപീകരിക്കാനും ജിൻഡാൽ ഇന്ത്യ ലിമിറ്റഡ് ലക്ഷ്യമിടുന്നു.

മേഖലയിൽ നിന്നുള്ള 150-ഓളം മുൻനിര റീട്ടെയിലർമാരും കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥരും കൊച്ചി മരടിലെ ലെ മെറിഡിയനിൽ നടത്തിയ പരിപാടിയിൽ പങ്കെടുത്തു.

രാജ്യത്തിൻറെ വിവിധ മേഖലകളിലായി തങ്ങളുടെ സാന്നിധ്യം വിപുലമാക്കുകയും പങ്കാളികളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് കമ്പനി വക്താവ് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.