- Trending Now:
കുവൈറ്റിലെ പ്രമുഖ റീറ്റെയ്ല്‍ സ്ഥാപനമായ ഗ്രാന്‍ഡ് ഹൈപ്പര്‍ അവരുടെ ഹവല്ലിയിലെ അഞ്ചാമത്തേയും കുവൈറ്റിലെ മുപ്പത്തിഒന്നാമത്തേയും ശാഖ ഹവല്ലിയിലെ ബ്ലോക്ക് മൂന്നില്‍ ഉസ്മാന്‍ സീറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു .6500 ഓളം ചതുരശ്ര അടിയില്‍ ബേസ്‌മെന്റ് ഫ്‌ലോറില്‍ ആണ് ഗ്രാന്‍ഡ് ഹൈപ്പര്‍ ഹവല്ലിയിലെ അഞ്ചാമത്തെ ശാഖ പ്രവര്‍ത്തനമാരംഭിച്ചത്.2025 ആകുമ്പോയേക്കും 50 ശാഖകള്‍ കുവൈറ്റിലെ എല്ലാ പ്രദേശങ്ങളിലുമായി ഉപഭോകതാക്കളുടെ കൂടുതല്‍ സൗകര്യം മാനിച്ചു തുറന്ന് കൊടുക്കുക എന്നുള്ള നാഴികക്കല്ലിലേക്കുള്ള ചുവട് വെപ്പാണ് പുതിയ ഷോ റൂമിന്റെ ഉത്ഘാടനം ഹവല്ലി ബ്ലോക്ക് 3 ല്‍ തുറന്ന പുതിയ ശാഖ ഉത്ഘാടനത്തോട് അനുബന്ധിച്ചു വമ്പിച്ച വിലക്കിഴിവ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഗ്രാന്‍ഡ് ഹൈപ്പറിന്റെ 12 ആം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ പുതിയ ഒരു ശാഖ ഹവല്ലി ബ്ലോക്ക് 3 ലെ പ്രദേശത്തേ ഉപഭോക്താക്കള്‍ക്ക് ഒരു സമ്മാനമായാണ് ഗ്രാന്‍ഡ് ഹൈപ്പര്‍ മാനേജ്‌മെന്റ്‌റ് ഇതിനെ കാണുന്നത് .ജാസിം ഖമീസ് അല്‍ ശാര്‍റഹ്, ക്യാപ്റ്റന്‍ സാദ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു .പ്രസ്തുത ചടങ്ങില്‍ ഗ്രാന്‍ഡ് ഹൈപ്പര്‍ റീജിയണല്‍ ഡയറക്ടര്‍ അയ്യൂബ് കച്ചേരി, ഡയറക്ടര്‍ റീറ്റെയ്ല്‍ ഓപ്പറേഷന്‍ തഫ്‌സീര്‍ അലി, സി ഇ ഒ മുഹമ്മദ് സുനീര്‍ , സി ഒ ഒ റാഹില്‍ ബാസ്സിം മറ്റ് മാനേജ്മന്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.