Sections

സിറ്റി ട്രാഫിക് പോലീസിന് കുടകൾ വിതരണം ചെയ്ത് ഗവ. സൈബർപാർക്ക്

Friday, Jun 12, 2026
Reported By Admin
Govt Cyberpark Distributes Umbrellas to Traffic Police

കോഴിക്കോട്: കാലവർഷം കനത്തോടെ നഗരത്തിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് ഗവ.സൈബർപാർക്കിന്റെ ആഭിമുഖ്യത്തിൽ കുടകൾ വിതരണം ചെയ്തു.

സൈബർപാർക്കിനെ പ്രതിനിധീകരിച്ച് അസിസ്റ്റന്റ് ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) അധികാരത്ത് ബിജേഷ്, അസിസ്റ്റന്റ് ഓഫീസർ (അഡ്മിനിസ്ട്രേഷൻ & ക്ലയന്റ് സർവീസ്), വിനീഷ് നായർ എന്നിവർ കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് കുടകൾ കൈമാറി.

പ്രതികൂല കാലാവസ്ഥയിലും പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി നിരത്തിൽ നിലകൊള്ളുന്ന ട്രാഫിക് ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതാണ് ഇത്തരമൊരു സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനത്തിനമെന്ന് ഗവ. സൈബർപാർക്ക് അധികൃതർ വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.