Sections

വനിതകൾക്കായി പുതിയ ചെറുകിട സമ്പാദ്യ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

Wednesday, Feb 01, 2023
Reported By admin
savings

ഇത് ഒരു സ്ത്രീയുടെയോ പെൺകുട്ടിയുടെയോ പേരിൽ നിക്ഷേപിക്കാം


സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള സർക്കാരിന്റെ നോഡൽ വകുപ്പായ വനിതാ ശിശുവികസന മന്ത്രാലയത്തിന് അനുവദിച്ച ബജറ്റ് 2022-23ൽ, 25,172.28 കോടി രൂപയിൽ നിന്ന് 267 കോടി രൂപ വർധിച്ച് 2023-24 ബജറ്റിൽ 25,448.75 കോടി രൂപയായി വർധിച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗത്തിൽ സ്ത്രീകൾക്കായി അടുത്ത രണ്ട് വർഷത്തേക്ക് 7.5 ശതമാനം പലിശ നിരക്കിൽ 'മഹിളാ സമ്മാന് സേവിംഗ് സർട്ടിഫിക്കറ്റ്' എന്ന പദ്ധതിയാണ്. ഇത് ഒരു സ്ത്രീയുടെയോ പെൺകുട്ടിയുടെയോ പേരിൽ നിക്ഷേപിക്കാം. പരമാവധി നിക്ഷേപ തുക 2 ലക്ഷം രൂപയായി നിലനിർത്തിയിട്ടുണ്ട്, കൂടാതെ സ്‌കീമിന് ഭാഗിക പിൻവലിക്കൽ സൗകര്യവും ഉണ്ടായിരിക്കും.

'മഹിളാ സമ്മാന് സേവിംഗ് പത്ര'യ്ക്ക് കീഴിൽ ഒറ്റത്തവണ പുതിയ ചെറുകിട സമ്പാദ്യം ധനകാര്യ മന്ത്രി പ്രഖ്യാപിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും നിക്ഷേപ സൗകര്യം 7.5 ശതമാനം പലിശ നിരക്കിൽ രണ്ട് വർഷത്തേക്കാണ് എന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു. ദീൻദയാൽ അന്ത്യോദയ യോജന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് കീഴിൽ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനായി ഗ്രാമീണ സ്ത്രീകളെ അണിനിരത്തി 81 ലക്ഷം സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ചതായും അവർ പറഞ്ഞു.

ആയിരക്കണക്കിന് അംഗങ്ങളുള്ള വലിയ പ്രൊഡ്യൂസർ എന്റർപ്രൈസസ്‌ന കൂട്ടായ്മകൾ എന്നിവ രൂപീകരിക്കുന്നതിലൂടെ സാമ്പത്തിക ശാക്തീകരണത്തിന്റെ അടുത്ത ഘട്ടത്തിലെത്താൻ ഈ ഗ്രൂപ്പുകളെ പ്രാപ്തമാക്കും, കേന്ദ്ര മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി-കിസാൻ സമ്മാൻ നിധിക്ക് കീഴിൽ ചെറുകിട കർഷകർക്ക് 2.25 ലക്ഷം കോടി രൂപയിലധികം സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. മൂന്ന് കോടിയോളം വനിതാ കർഷകർക്ക് ഈ പദ്ധതി പ്രകാരം 54,000 കോടി രൂപ അനുവദിച്ചതായും ധനമന്ത്രി പറഞ്ഞു. വനിതാ ശിശുവികസന മന്ത്രാലയത്തിന് ഏറ്റവും കൂടുതൽ വകയിരുത്തിയിരിക്കുന്നത് സാക്ഷം അങ്കണവാടി, പോഷൻ 2.0 (Umbrella ICDS - അങ്കണവാടി സേവനങ്ങൾ(Anganawadi Services), പോഷൻ അഭിയാൻ(Poshan Abhiyan), കൗമാരക്കാരായ പെൺകുട്ടികൾക്കുള്ള പദ്ധതി) തുടങ്ങിയ പദ്ധതികൾക്കാണ്, ഇത് ഏകദേശം 20,554.31 കോടി രൂപയാണ്.

മിഷൻ വാത്സല്യ പദ്ധതിയ്ക്ക് (ചൈൽഡ് പ്രൊട്ടക്ഷൻ സർവീസസ് ആൻഡ് ചൈൽഡ് വെൽഫെയർ സർവീസസ്) 1,472 കോടി രൂപയും, മിഷൻ ശക്തി (സ്ത്രീ സംരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടിയുള്ള ദൗത്യം) 2023-24- ബജറ്റിൽ 3,143 കോടി രൂപയും വകയിരുത്തി. 2022-23 ബജറ്റിൽ നിന്ന് അനുവദിച്ച 3,184 കോടി രൂപയിൽ നിന്ന് ഇത് കുറഞ്ഞു. സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ ബജറ്റ് വിഹിതം 168 കോടിയാണ്, മുൻ ബജറ്റിലെ 162 കോടിയിൽ നിന്ന് നേരിയ വർധനവ് ഇത് സൂചിപ്പിക്കുന്നു. ഇതിൽ ഉൾപ്പെടുന്ന ഈ സ്വയംഭരണ സ്ഥാപനങ്ങൾ - സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് ഏജൻസി (CARA), നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്‌സ് (NCPCR), ദേശീയ വനിതാ കമ്മീഷൻ എന്നിവയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.