Sections

പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ ഒഴിവാക്കും 

Sunday, Nov 27, 2022
Reported By admin
vehicle

കെഎസ്ആര്‍ടിസിയുടെ പഴക്കമുള്ള വാഹനങ്ങളും ഉപേക്ഷിക്കേണ്ടി വരും


ഗതാഗത മേഖലയെ പ്രകൃതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപേക്ഷിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നിന് ഇത് പ്രാബല്യത്തില്‍ വരുത്തുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം പുറത്തിറക്കിയ കരടുരേഖയില്‍ പറയുന്നു.

ഏപ്രില്‍ ഒന്നിന് ശേഷം 15 വര്‍ഷത്തിലേറെ പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കി നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. കോര്‍പ്പറേഷന്‍ വാഹനങ്ങള്‍ക്കും ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് വാഹനങ്ങള്‍ക്കും ഇത് ബാധകമാക്കും. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം  തേടിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ റോഡില്‍ ഇറങ്ങാന്‍ അനുവദിക്കില്ല. വാഹന ഗതാഗതവുമായി ബന്ധപ്പെട്ട കേന്ദ്ര നയം സംസ്ഥാനങ്ങള്‍ക്ക് അയച്ചുകൊടുത്തതായും നിതിന്‍ ഗഡ്കരി പറഞ്ഞു. ഇത് നടപ്പായാല്‍ കേരളത്തില്‍ സര്‍ക്കാര്‍ മേഖലയിലുള്ള കെഎസ്ആര്‍ടിസിയുടെ പഴക്കമുള്ള വാഹനങ്ങളും ഉപേക്ഷിക്കേണ്ടി വരും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.