- Trending Now:
തീരുമാനം ബജറ്റ് സമ്മേളനത്തിനു മുന്‍പ്
പുകയില വിരുദ്ധ പ്രചാരണം വിജയിക്കുന്നതിനു തടസ്സം സൃഷ്ടിക്കുന്നുവെന്ന കാരണത്താല്‍ ഒരു സിഗരറ്റ് മാത്രമായി വില്‍ക്കുന്നത് നിരോധിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു. ഇതുസംബന്ധിച്ച ശുപാര്‍ശ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ശുപാര്‍ശയില്‍ ബജറ്റ് സമ്മേളനത്തിനു മുന്‍പുതന്നെ കേന്ദ്രം തീരുമാനം എടുത്തേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.ഇന്ത്യയില്‍ പ്രതിവര്‍ഷം 3.5 ലക്ഷം പേര്‍ പുകവലി മൂലം മരിക്കുന്നുണ്ടെന്നാണ് കണക്ക്. നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ സര്‍വേ പ്രകാരം പുകവലിക്കാരില്‍ 46% നിരക്ഷരരും 16% കോളേജ് വിദ്യാര്‍ത്ഥികളുമാണ്.
കള്ള കളിക്ക് പൂട്ട് വീണു... Read More
വിമാനത്താവളങ്ങളില്‍ നിലവിലുള്ള സ്‌മോക്കിങ് സോണുകള്‍ എടുത്തുകളയണമെന്നും ശുപാര്‍ശയുണ്ട്. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ ഇന്ത്യ 75% ജിഎസ്ടി ഏര്‍പ്പെടുത്തണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. നിലവില്‍ 53 ശതമാനമാണ് സിഗരറ്റിന്റെ ജിഎസ്ടി. ബിഡിക്ക് 22%, പുകരഹിത പുകയിലയ്ക്ക് 64% എന്നിങ്ങനെയാണ് നിരക്ക്.മൂന്നു വര്‍ഷം മുന്‍പ് ആരോഗ്യമന്ത്രാലയത്തിന്റെ ശുപാര്‍ശപ്രകാരം ഇ-സിഗരറ്റുകളുടെ വില്‍പ്പനയും ഉപയോഗവും കേന്ദ്രം നിരോധിച്ചിരുന്നു.ഇന്ത്യയില്‍ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചിരിക്കുന്നു. നിയമം ലംഘിച്ചാല്‍ പരമാവധി 200 രൂപ പിഴ ഈടാക്കും.പുകയില ഉല്‍പന്നങ്ങളുടെ പരസ്യവും കേന്ദ്രം നിരോധിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.