- Trending Now:
കൊച്ചി: കൊതുകുകൾ വഴി പകരുന്ന രോഗങ്ങളെ ഭൂരിഭാഗം ഇന്ത്യക്കാരും ഭയപ്പെടുന്നതായി ഗുഡ്നൈറ്റ് സർവേ. മലേറിയ, ഡെങ്കി തുടങ്ങിയ രോഗങ്ങൾ മഴക്കാലത്ത് മാത്രമല്ല, വർഷത്തിൽ ഏത് സമയത്തും ഉണ്ടാകുമെന്ന് 81% പേരും വിശ്വസിക്കുന്നു. ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡിന്റെ (ജിസിപിഎൽ) ഇന്ത്യയിലെ മുൻനിര ഗാർഹിക കീടനാശിനി ബ്രാൻഡായ ഗുഡ്നൈറ്റ് 'ഒരു കൊതുക്, എണ്ണമറ്റ ഭീഷണികൾ' എന്ന പേരിൽ ഇന്ത്യയൊട്ടാകെ നടത്തിയ സർവേയിലാണ് ഈ വെളിപ്പെടുത്തലുകൾ. മാർക്കറ്റ് ഗവേഷണ സ്ഥാപനമായ യൂഗോവാണ് സർവേ നടത്തിയത്. കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിൽ 233519 ലധികം ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തതായി നാഷണൽ സെന്റർ ഫോർ വെക്റ്റർ ബോൺ ഡിസീസ് കൺട്രോളിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
മാറിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക സാഹചര്യങ്ങളിലും നഗര ജീവിതരീതികളിലും കൊതുകുകൾക്കെതിരെ വർഷം മുഴുവനും സംരക്ഷണം നൽകേണ്ടതിന്റെ ആവശ്യകതയെയാണ് പഠനം എടുത്തു കാണിക്കുന്നത്. കിഴക്കൻ ഇന്ത്യയിലെ 86 ശതമാനം പേരും മലേറിയയും ഡെങ്കിയും വർഷത്തിൽ ഏത് സമയത്തും ഉണ്ടാകാമെന്ന് സമ്മതിക്കുന്നു. പടിഞ്ഞ് 81%, വടക്ക്- തെക്കൻ മേഖലകളിൽ ഇത് 80 ശതമാനവുമാണ്.
ഇന്ത്യയിലെ മാതാപിതാക്കളിൽ 95% പേരും വാങ്ങുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിലും സുരക്ഷയിലും കൂടുതൽ ശ്രദ്ധാലുക്കളാണെന്നും ഗുഡ്നൈറ്റ് സർവേ വെളിപ്പെടുത്തുന്നു. ഒന്ന്, രണ്ട്, മൂന്ന് നിര നഗരങ്ങളിലും ഈ ജാഗ്രതാ സമീപനമുണ്ട്. തെക്കൻ നഗരങ്ങൾ 97%, കിഴക്ക് 96%, പടിഞ്ഞാറ് 95%, വടക്ക് 92% എന്നിങ്ങനെയാണ് ഇതിന്റെ നില.
വർഷം തോറുമുണ്ടാക്കുന്ന ഇത്തരം കൊതുജന്യ രോഗങ്ങൾ ഇന്ത്യയിലെ ദശലക്ഷക്കണക്കിനാളുകളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടെന്നും മികച്ച ഉത്പ്പന്നങ്ങളിലൂടെ അവർക്ക് സുരക്ഷ ഒരുക്കാനാണ് ഗുഡ്നൈറ്റ്ലൂടെ തങ്ങൾ ശ്രമിക്കുന്നതെന്നും ജിസിപിഎൽ ഹോം കെയർ മാർക്കറ്റിംഗ് വിഭാഗം മേധാവി ശിൽപ സുരേഷ് പറഞ്ഞു.
ഫ്ലാഷ് വേപ്പറൈസർ, ഇൻസെൻസ് സ്റ്റിക്കുകൾ, അഡ്വാൻസ്ഡ് ഫാസ്റ്റ് കാർഡ് തുടങ്ങി കൊതുക് പ്രതിരോധ പരിഹാരങ്ങളുടെ പാരമ്പര്യമുള്ള ഗുഡ് നൈറ്റ്, കൊതുക്ജന്യ രോഗങ്ങളിൽ നിന്ന് കുടുംബങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയിൽ എന്നും ഉറച്ചുനിൽക്കുന്നു.
നിയമവിരുദ്ധവും അനിയന്ത്രിതവുമായ ചൈനീസ് രാസവസ്തുക്കളും അത്തരം ചേരുവകളുള്ള നിയമവിരുദ്ധ ധൂപവർഗ്ഗങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട സമീപകാല ആരോഗ്യ അപകടങ്ങൾക്ക് മറുപടിയായി, ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡിലെ (ജിസിപിഎൽ) ശാസ്ത്രജ്ഞർ അവരുടെ പങ്കാളിയുകളുമായി ചേർന്ന് 'റെനോഫ്ലൂത്രിൻ' വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി വികസിപ്പിച്ചതും പേറ്റന്റ് നേടിയതുമായ തന്മാത്രയായ ഇത് ഉപയോഗിച്ച് കൊതുക് നിയന്ത്രണത്തിനായി ഏറ്റവും ഫലപ്രദമായ ലിക്വിഡ് വേപ്പറൈസർ ഫോർമുലേഷൻ ഉണ്ടാക്കാൻ സാധിക്കും. റെനോഫ്ലൂത്രിൻ ഉപയോഗിച്ച് നിർമ്മിച്ച ഈ പുതിയ ഗുഡ് നൈറ്റ് ഫ്ലാഷ് ലിക്വിഡ് വേപ്പറൈസർ ഫോർമുലേഷൻ നിലവിൽ ഇന്ത്യയിൽ ലഭ്യമായ ലിക്വിഡ് വേപ്പറൈസർ ഫോർമാറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റേതൊരു ഫോർമുലേഷനെക്കാളും കൊതുകുകൾക്കെതിരെ രണ്ട് മടങ്ങ് കൂടുതൽ ഫലപ്രദമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.