Sections

Gold Rate | Gold Price Today in Kerala | സ്വർണവിലയിൽ ഇടിവ്; 320 രൂപ കുറഞ്ഞു

Monday, May 26, 2025
Reported By Admin
Gold Price Drops by ₹320 in Kerala, Now at ₹71,600 Per Sovereign

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് നേരിട്ടു. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 320 രൂപയാണിന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 71,600 രൂപയിലേക്ക് താഴ്ന്നു.

നേരത്തെ, ശനിയാഴ്ച 400 രൂപ വർധിച്ച് സ്വർണവില 71,920 രൂപയിലേക്ക് ഉയരുകയായിരുന്നു. വെള്ളിയാഴ്ച 280 രൂപയുടെ ഇടിവ് നേരിട്ട സ്ഥാനത്താണ് ശനിയാഴ്ച വിലയിൽ വർധനവ് നേരിട്ടത്. ഈ മാസത്തെ സ്വർണവിലയിലെ ഏറ്റവും ഉയർന്ന നിരക്ക് മെയ് എട്ടിന് വിൽപ്പന നടന്ന 73,040 രൂപയും ഏറ്റവും താഴ്ന്ന നിരക്ക് മെയ് 15ന് വിൽപ്പന നടന്ന 68,880 രൂപയുമാണ്.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 40 രൂപ താഴ്ന്ന് 8,950 രൂപയിലേക്ക് ഇടിഞ്ഞു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.