- Trending Now:
സംസ്ഥാനത്ത് മെയ് മാസം അവസാന ദിനമായ ഇന്ന് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില ഇന്നലെ വിൽപ്പന നടന്ന 71,360 രൂപയിൽ തുടരുമ്പോൾ ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്നലത്തെ വിലയായ 8,920 രൂപയിലും തുടരുന്നു.
മെയ് ഒന്നിന് 70,200 രൂപയ്ക്ക് വിൽപ്പന ആരംഭിച്ച സ്വർണത്തിന് പിന്നീടുള്ള തുടർച്ചയായ വില വർധനയെത്തുടർന്ന് മെയ് 8ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 73,040 രൂപയിലേക്ക് എത്തുകയും പിന്നീടുള്ള ദിവസങ്ങളിലെ വില ഇടിവിനെത്തുടർന്ന് മെയ് 15ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 68,880 രൂപയിലേക്ക് താഴുകയും ചെയ്തിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ വില ഏറ്റക്കുറിച്ചിലുകളോടെ തുടർന്ന് പോരുകയായിരുന്നു.
മെയ് ഒന്നിലെ നിരക്കിൽ നിന്നും ഇന്നത്തെ നിരക്കിലേക്ക് എത്തുമ്പോൾ 1,160 രൂപയുടെ വ്യത്യാസമാണുള്ളത്.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.