- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില ഇന്നലെ വിൽപ്പന നടന്ന 72,560 രൂപയിൽ തുടരുമ്പോൾ ഒരു ഗ്രാം സ്വർണത്തിന്റെ വില 9,070 രൂപയിലും തുടരുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവിലയിൽ തുടർച്ചയായി വില ഇടിഞ്ഞിരുന്നു. ഇന്നലെ 200 രൂപ കുറഞ്ഞപ്പോൾ ജൂൺ 24ന് രണ്ട് തവണയായി 1,080 രൂപയുടെ ഇടിവ് സംഭവിച്ചിരുന്നു. 23ന് 40 രൂപയുടെ ഇടിവും സ്വർണവിലയിൽ സംഭവിച്ചിരുന്നു. മൂന്ന് ദിവസം കൊണ്ട ആകെ 1,320 രൂപയുടെ കുറവ് സ്വർണവിലയിൽ സംഭവിച്ചിരുന്നു.
ജൂൺ 14,15 തീയതികളിൽ 74,560 രൂപ എന്ന സർവ്വകാല റെക്കോർഡ് ഉയരത്തിൽ വിൽപ്പന നടക്കെയാണ് തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവിലയിൽ ഇടിവ് സംഭവിച്ചത്.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.