- Trending Now:
സംസ്ഥാനത്ത് സ്വർണവിലയിൽ സംഭവിക്കുന്ന ഇടവ് തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ച വിലയിലെ ഇടിവ് ഇന്നും ആവർത്തിച്ച സ്വർണത്തിന് പവന് 680 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില ഇതോടെ 71,880 രൂപയിലേക്ക് താഴ്ന്നു.
ജൂൺ 22ന് 73,880 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചായി വില ഇടിയുകയായിരുന്നു. ഇതിൽ ഇന്നലെ വിലയിൽ മാറ്റമില്ലാതെ തുടർന്നപ്പോൾ ജൂൺ 24ന് രണ്ട് തവണ വില ഇടിഞ്ഞിരുന്നു.
ജൂൺ 14ന് 74,560 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ വിൽപ്പന നടന്ന സ്വർണത്തിന് പിന്നീടുള്ള ദിവസങ്ങളിൽ ആവർത്തിച്ച് വില ഇടിയുകയായിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കപ്പെട്ടതും അന്താരാഷ്ട്ര വിപണിയിലെ വിലയിലെ ഇടിവും കേരളത്തിലെ സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 85 രൂപ കുറഞ്ഞ് 8,985 രൂപയിലേക്ക് താഴ്ന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.