Sections

Gold Rate | Gold Price Today in Kerala | സ്വർണവിലയിൽ ഇന്ന് ഇടിവ് 600 രൂപ കുറഞ്ഞു

Tuesday, Jun 24, 2025
Reported By Admin
Gold Price Drops by ₹600 Today in Kerala; New Rate at ₹73,240 per Sovereign

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് സംഭവിച്ചു. ഒരു പവൻ സ്വർണത്തിന് 600 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ സ്വർണവില 73,240 രൂപയിലേക്ക് താഴ്ന്നു. ഇന്നലെയും സ്വർണവിലയിൽ ഇടിവ് സംഭവിച്ചിരുന്നു. 40 രൂപയുടെ നേരിയ ഇടിവാണിന്നലെ ഉണ്ടായത്.

ജൂൺ ഒന്നിന് 71,360 രൂപ എന്ന ജൂൺ മാസത്തിലെ താഴ്ന്ന നിരക്കിൽ വിൽപ്പന ആരംഭിച്ച സ്വർണത്തിന് പിന്നിടുള്ള ദിവസങ്ങളിലെ പടിപടിയായുള്ള വില വർധനയെത്തുടർന്ന് ജൂൺ 14 ആയപ്പോഴേയ്ക്കും 74,560 രൂപ എന്ന സർവ്വകാല റെക്കോർഡ് ഉയരത്തിലേക്ക് വില കുതിച്ചെത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ വിലയിൽ ഏറ്റക്കുറച്ചിലുകൾ തുടന്നുവെങ്കിലും നേരിയ വ്യത്യാസത്തിൽ സ്വർണവില താഴേയ്ക്ക് വരികയായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 75 രൂപ കുറഞ്ഞ് 9,155 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.