Sections

Gold Rate | Gold Price Today in Kerala | തുടർച്ചയായ മൂന്നാം ദിനവും വില ഇടിവുമായി സ്വർണം

Wednesday, Jun 25, 2025
Reported By Admin
Gold Price Falls for Third Consecutive Day in Kerala; Sovereign at ₹72,560

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ സ്വർണവില 72,560 രൂപയിലേക്ക് താഴ്ന്നു. ഇന്നലെ മാത്രം സ്വർണവില രണ്ട് തവണ വില ഇടിഞ്ഞിരുന്നു. രാവിലെ 600 രൂപയുടെയും ഉച്ചയ്ക്ക് ശേഷം 480 രൂപയുടെ ഇടിവും സ്വർണവിലയിൽ സംഭവിച്ചിരുന്നു. ഇന്നലെ മാത്രം രണ്ട് തവണയായി ആകെ 1080 രൂപയുടെ ഇടിവ് സ്വർണവിലയിൽ സംഭവിച്ചിരുന്നു.

ജൂൺ 22ന് 74,120 രൂപയിൽ വിൽപ്പന നടന്ന സ്വർണത്തിന് തൊട്ടടുത്ത ദിവസം 40 രൂപയുടെ ഇടിവ് സ്വർണവിലയിൽ സംഭവിച്ചിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 25 രൂപ താഴ്ന്ന് 9,070 രൂപയായി കുറഞ്ഞു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.