Sections

Gold Rate | Gold Price Today in Kerala | അഞ്ചാം ദിനവും വില ഇടിഞ്ഞ് സ്വർണം; 440 രൂപ കുറഞ്ഞു

Saturday, Jun 28, 2025
Reported By Admin
Gold Prices Drop for Fifth Consecutive Day in Kerala – Latest Rates and Trends

സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാം ദിനവും സ്വർണവിലയിൽ ഇടിവ് നേരിട്ടു. ഒരു പവൻ സ്വർണത്തിന് 440 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71,440 രൂപയിലേക്ക് താഴ്ന്നു.

ജൂൺ 23 മുതലാണ് സ്വർണവില തുടർച്ചയായി ഇടിയുവാൻ ആരംഭിച്ചത്. അതിന് മുൻപ് ജൂൺ 14,15 തീയതികളിൽ സ്വർണവിലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 74,560 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് ജൂൺ 23 വരെ വിലയിൽ ഏറ്റക്കുറച്ചിലുകളോടെ തുടരുകയായിരുന്നു.

ജൂൺ 23ന് 40 രൂപയുടെ ഇടിവിലൂടെ 72,840 രൂപയിലേക്ക് താഴ്ന്ന സ്വർണവില തൊട്ടടുത്ത ദിവസമായ ജൂൺ 24 രണ്ട് തവണയായി 1,080 രൂപ കുറയുകയും വില 72,760 രൂപയിലേക്ക് താഴുകയും ചെയ്തിരുന്നു. ജൂൺ 25ന് 200 രൂപയുടെ ഇടിവോടെ 72,560 രൂപയിലേക്ക് താഴ്ന്ന സ്വർണം 26 ന് വിലയിൽ മാറ്റമില്ലാതെ തുടരുകയും ചെയ്തു. ഇന്നലെ വീണ്ടും സ്വർണത്തിന് വില ഇടിയുകയും 680 രൂപ കുറഞ്ഞ് വില 71,880 രൂപയിലേക്ക് താഴുകയും ചെയ്തിരുന്നു. ജൂൺ ഒന്നിന് വിൽപ്പന നടന്ന ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 71,360 രൂപയിലേക്ക് എത്താൻ കേവലം 80 രൂപ കുറഞ്ഞാൽ മതിയാകും.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 55 രൂപ കുറഞ്ഞ് 8,930 രൂപയിലേക്ക് താഴന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.