Sections

Gold Rate | Gold Price Today in Kerala | സ്വർണവിലയിൽ ഇന്ന് ഇടിവ് പവന് 440 രൂപയും ഗ്രാമിന് 55 രൂപയും കുറഞ്ഞു

Friday, Jun 20, 2025
Reported By Admin
Gold Price Falls by ₹440 in Kerala After Two Days of Hike – June 19 Update

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി തുടർന്ന് പോന്ന വില വർധനവിന് പിന്നാലെ ഇന്ന് സ്വർണവിലയിൽ ഇടിവ് സംഭവിച്ചു. ഒരു പവൻ സ്വർണത്തിന് 440 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,680 രൂപയായി കുറഞ്ഞു.

നേരത്തെ, ജൂൺ 14,15 തീയതികളിലായി 74,560 രൂപ എന്ന സ്വർണവിലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ വിൽപ്പന നടക്കുന്നിതിനിടെ ജൂൺ 16നും 17നും സ്വർണവിലയിൽ ഇടിവ് നേരിടുകയും വില 73,600 രൂപയിലേക്ക് താഴുകയും ചെയ്തിരുന്നു. എന്നാൽ ജൂൺ 18നും ഇന്നലയുമായി വീണ്ടും വില വർധിക്കുകയും സ്വർണവില 74,120 രൂപയിലേക്ക് ഉയരുകയും ചെയ്തിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 55 രൂപ താഴ്ന്ന് 9,210 രൂപയിലേക്ക് ഇടിഞ്ഞു.

ജൂൺ മാസത്തിലെ സ്വർണവില ട്രെൻഡുകൾ

1-ജൂൺ: പവൻ - ₹71,360 | ഗ്രാം - ₹8,920 (മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)

14-15-ജൂൺ: പവൻ - ₹74,560 | ഗ്രാം - ₹9,320 (മാസത്തിലെ ഉയർന്ന നിരക്ക്)

19-ജൂൺ: പവൻ - ₹74,120 | ഗ്രാം - ₹9,265

20-ജൂൺ (ഇന്ന്): പവൻ - ₹73,680 | ഗ്രാം - ₹9,210



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.