Sections

Gold Rate | Gold Price Today in Kerala | തുടർച്ചയായ രണ്ടാം ദിനവും വൻ കുതിപ്പിൽ സ്വർണവില

Thursday, Jun 12, 2025
Reported By Admin
Gold Price Soars in Kerala for Second Consecutive Day – Rate Hits ₹72,800 per Sovereign

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ വൻ കുതിപ്പ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 640 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,800 രൂപയിലേക്ക് ഉയർന്നു. ഇന്നലെയും സ്വർണവിലയിൽ വൻ കുതിപ്പ് സംഭവിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന് 600 രൂപയുടെ വർധനയാണിന്നിലെ സംഭവിച്ചത്.

ജൂൺ 5ന് 73,040 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് പിന്നീടുള്ള മൂന്ന് ദിവസത്തെ തുടർച്ചയായ വില ഇടിവിന്റെ ഫലമായി 1,480 രൂപ കുറഞ്ഞ് ജൂൺ 10 ആയപ്പോഴേയ്ക്കും 71,560 രൂപയിലേക്ക് വില ഇടിഞ്ഞിരുന്നു. എന്നാൽ ഇന്നലെയും ഇന്നുമായി വീണ്ടും 1,240 രൂപ സ്വർണത്തിന് വർധിച്ചിരിക്കുകയാണ്.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 80 രൂപ വർധിച്ച് 9,100 രൂപയിലേക്ക് ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.