- Trending Now:
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ് സംഭവിച്ചു. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ സ്വർണവില ജൂൺ മാസത്തെ ഏറ്റവും താഴന്ന നിരക്കായ 71,320 രൂപയിലേക്ക് വീണു. ജൂൺ ഒന്നിന് വിൽപ്പന നടന്ന 71,360 രൂപയായിരുന്നു ഇതുവരെ ജൂൺ മാസത്തിലെ ഏറ്റവും താഴന്ന നിരക്കായി തുടർന്ന് പോന്നത്.
ജൂൺ ഒന്നിന് 71,360 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് പിന്നീട് തുടർച്ചായി വില വർധിക്കുകയായിരുന്നു. തുടർന്ന് ജൂൺ 14ന് 74,560 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണവില കുതിച്ചെത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റവും പശ്ചിമേഷ്യയിലെ യുദ്ധവും സ്വർണവിലയുടെ ഉയർച്ചയെ സ്വാധീനിച്ചിരുന്നു.
ജൂൺ 15നും 74,560 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് ജൂൺ 22 വരെയ വില ഏറ്റക്കുറച്ചിലുകളോടെ തുടരുകയും ജൂൺ 23 മുതൽ തുടർച്ചയായി വില ഇടിയുകയുമായിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിച്ചതും അന്താരാഷ്ട്ര വിപണിയിലെ വിലയിടിവുമാണ് ആഭ്യന്തര വിലയിടിവിന് കാരണായിത്തീർന്നത്. ജൂൺ 14,15 തീയതികളിലെ നിരക്കിൽ നിന്നും ഇന്നത്തെ നിരക്കിലേക്ക് എത്തുമ്പോൾ 3,240 രൂപയുടെ കുറവ് സ്വർണവിലയിൽ സംഭവിച്ചിട്ടുണ്ട്.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 15 രൂപ കുറഞ്ഞ് 8,915 രൂപയിലേക്ക് താഴ്ന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.