- Trending Now:
സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും വൻ വിലവർധനയുമായി സ്വർണം. ഒരു പവൻ സ്വർണത്തിന് 1,560 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ സ്വർണവില അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 74,360 രൂപയിലേക്ക് ഉയർന്നു. ഏപ്രിൽ 22ന് വിൽപ്പന നടന്ന 74,320 രൂപയുടെ റെക്കോർഡാണിതോടെ പഴങ്കഥയായി മാറിയത്.
ജൂൺ 5,6 തീയതികളിൽ 73,040 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് പിന്നീടുള്ള മൂന്ന് ദിവസങ്ങളിലായി തുടർച്ചയായി വില ഇടിഞ്ഞതിന്റെ ഫലമായി ജൂൺ 10ന് സ്വർണവില 71,560 രൂപയിലേക്ക് താഴ്ന്നിരുന്നു. എന്നാൽ പശ്ചിമേഷ്യയിലെ സംഘർങ്ങളെത്തുടർന്ന് ഇസ്രയേൽ ഇറാനെ ആക്രമിക്കുമെന്ന് അഭ്യൂഹം പടർന്നതിനെത്തുടർന്ന് ജൂൺ 11 മുതൽ സ്വർണവില കുതിക്കാൻ തുടങ്ങി. യുദ്ധത്തിനെക്കുറിച്ചുള്ള ആശങ്കകൾ ഉച്ചസ്ഥായിലായതിനെത്തുടർന്ന് ജൂൺ 11ന് 600 രൂപയുടെയും ഇന്നലെ 640 രൂപയുടെയും വർധന സ്വർണവിലയിൽ സംഭവിച്ചിരുന്നു. എന്നാൽ ഇന്നലെ രാത്രിയോടുകൂടി ഇസ്രയേൽ ഇറാനെ ആക്രമിക്കുകയും പശ്ചിമേഷ്യയിൽ പുതിയ സംഘർഷത്തിന് തിരികൊളുത്തുകയും ചെയ്തതോടുകൂടിയാണ് സ്വർണവില ഇന്ന് പിടിവിട്ട് കുതിച്ചുയരാനിടയായത്.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 195 രൂപ വർധിച്ച് 9,295 രൂപയിലേക്ക് കുതിച്ചുയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.