Sections

Gold Rate | Gold Price Today in Kerala | സ്വർണവിലയിൽ ഇന്ന് വീണ്ടും കുതിപ്പ്: 160 രൂപ വർധിച്ചു

Tuesday, Jun 03, 2025
Reported By Admin
Gold Prices Surge in Kerala: ₹1,280 Increase in Just Two Days

സംസ്ഥാനത്ത് ഇന്ന സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ സ്വർണവില പവന് 72,640 രൂപയായി വർധിച്ചു.

ജൂൺ മാസത്തെ സ്വർണവിപണി ആരംഭിച്ച ഇന്നലെ, രാവിലെ മെയ് 31ലെ നിരക്കായ 71,360 രൂപയിൽ നിന്നും സ്വർണവില 240 രൂപ വർധിച്ച് 71,600 രൂപയായി ഉയർന്നിരുന്നു. തുടർന്ന് ഉച്ചയ്ക്ക് ശേഷം 880 രൂപയുടെ വൻ കുതിപ്പിനെത്തുടർന്ന് വീണ്ടും വില ഉയരുകയും 72,480 രൂപയിലേക്ക് എത്തുകയും ചെയ്തിരുന്നു. രണ്ട് ദിവസംകൊണ്ടുമാത്രം 1,280 രൂപയുടെ വർധനയാണ് സ്വർണവിലയിൽ ഉണ്ടായിട്ടുള്ളത്.

ഒരു ഗ്രാം സ്വർണത്തിന്റെ വില 20 രൂപ വർധിച്ച് 9,080 രൂപയിലേക്ക് ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.