Sections

Gold Rate | Gold Price Today in Kerala | മൂന്നാം ദിവസവും വിലയിൽ ഇടിവുമായി സ്വർണം

Tuesday, Jun 10, 2025
Reported By Admin
Gold Price Drops Again in Kerala: June 7 Update – One Pavan Now at ₹71,560

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന് പോന്ന വിലയിലെ ഇടിവ് ഇന്നും ആവർത്തിച്ച് സ്വർണം. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ നേരിയ ഇടിവാണിന്നുണ്ടായത്. ഇതോടെ സ്വർണവില 71,560 രൂപയിലേക്ക് താഴ്ന്നു. ഇന്നലെ 200 രൂപയുടെ ഇടിവ് സ്വർണവിലയിൽ സംഭവിച്ചിരുന്നു. ശനിയാഴ്ച 1,200 രൂപയുടെ വൻ ഇടിവും സ്വർണം നേരിട്ടിരുന്നു.

നേരത്തെ, ജൂൺ മാസം ആരംഭം മുതൽ വില വർധന തുടർന്ന് പോന്ന സ്വർണം ജൂൺ ഒന്നിലെ നിരക്കായ 71,360 രൂപയിൽ നിന്നും ജൂൺ അഞ്ചായപ്പോഴേയ്ക്കും 73,040 രൂപയിലേക്ക് എത്തിയിരുന്നു. തുടർന്ന് ജൂൺ ആറിന് വിലയിൽ മാറ്റമില്ലാതെ തുടർന്നതിന് ശേഷം പിന്നീടുള്ള ദിവസങ്ങളിൽ വില ഇടിയുകയായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞ് 8,945 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.