- Trending Now:
ജൂൺ മാസം ആരംഭിച്ചതിൽ പിന്നെ കഴിഞ്ഞ നാല് ദിവസമായി തുടർന്ന് പോന്ന വില വർധനവിന് താത്കാലിക വിരാമമിട്ടുകൊണ്ട് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില ഇന്നലെ വിൽപ്പന നടന്ന 73,040 രൂപയിൽ തുടരുമ്പോൾ ഒരു ഗ്രാം സ്വർണത്തിന്റെ വില 9,130 രൂപയിലും തുടരുന്നു.
നേരത്തെ ജൂൺ രണ്ടിന് 1,120 രൂപയുടെയും മൂന്നിന് 160 രൂപയുടെയും നാലിന് 80 രൂപയുടെയും ഇന്നലെ 320 രൂപയുടെയും വർധന സ്വർണവിലയിൽ സംഭവിച്ചിരുന്നു. ജൂൺ ഒന്നിന് 71,360 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് നാല് ദിനം കൊണ്ട് 1,680 രൂപ വർധിച്ചതിനെത്തുടർന്ന് 73,040 രൂപയിലേക്ക് വില ഉയർന്നിരുന്നു. മെയ് എട്ടിന് 73,040 രൂപയ്ക്ക് വിൽപ്പന നടന്നതിൽ പിന്നെ ഇതാദ്യമായാണ് ഇന്നലെ സ്വർണവില 73,000 രൂപ പിന്നിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.