Sections

Gold Rate | Gold Price Today in Kerala | നാല് ദിവസത്തെ തുടർച്ചയായ വർധനവിന് പിന്നാലെ ഇന്ന് നേരിയ ഇടിവോടെ സ്വർണവില

Monday, Jun 16, 2025
Reported By Admin
Gold Price Drops in Kerala After 4 Days of Steady Hike – June 12 Update

സംസ്ഥാനത്ത് കഴിഞ്ഞ നാല് ദിവസമായി തുടർന്ന് പോന്ന വൻ വില വർധനവിന് പിന്നാലെ ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ സ്വർണവില 74,440 രൂപയിലേക്ക് താഴ്ന്നു.

നേരത്തെ, ജൂൺ 10ന് 71,560 രൂപയ്ക്ക് വിൽപ്പന നടക്കുന്നതിനിടെയാണ് പിന്നീടുള്ള നാല് ദിവസങ്ങളിലായി സ്വർണവിലയിൽ കുതിപ്പ് സംഭവിച്ചത്. നാല് ദിവസം കൊണ്ട് 3,000 രൂപ വർധിച്ചതിനെത്തുടർന്ന് ശനിയാഴ്ച സ്വർണവില 74,560 രൂപയിലേക്ക് ഉയർന്നിരുന്നു.

ജൂൺ മാസം ആരംഭം 71,360 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് പിന്നീടുള്ള നാല് ദിവസങ്ങളിൽ തുടർച്ചായി വില വർധിക്കുകയും ജൂൺ 5ന് 73,040 രൂപയിലേക്ക് വില എത്തുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടുള്ള മൂന്ന് ദിവസങ്ങളിൽ വില ഇടിയുകയും ജൂൺ 10ന് 71,560 രൂപയിലേക്ക് വില താഴുകയുമായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന് വില ഇന്ന് 15 രൂപ കുറഞ്ഞ് 9,305 രൂപയിലേക്ക് താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.