Sections

Gold Rate | Gold Price Today in Kerala | തുടർച്ചയായ വർധനവിന് പിന്നാലെ ഇന്ന് കുത്തനെ ഇടിഞ്ഞ് സ്വർണവില

Saturday, Jun 07, 2025
Reported By Admin
Gold Price Drops by ₹1200 in Kerala After Continuous June Hike

സംസ്ഥാനത്ത് ജൂൺ മാസം ആരംഭിച്ചതിൽ പിന്നെയുണ്ടായ തുടർച്ചയായ വില വർധനവിന് പിന്നാലെ ഇന്ന് സ്വർണവിലയിൽ വൻ ഇടിവ് നേരിട്ടു. ഒരു പവൻ സ്വർണത്തിന് 1200 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71,840 രൂപയായി കുറഞ്ഞു.

നേരത്തെ ജൂൺ ഒന്നിന് 71,360 രൂപയ്ക്ക് വിൽപ്പന ആരംഭിച്ച സ്വർണത്തിന് പിന്നീടുള്ള നാല് ദിനം കൊണ്ട് 1,680 രൂപയുടെ വർധനയുണ്ടാകുകയും ജൂൺ അഞ്ചിന് വില 73,040 രൂപയിലേക്ക് എത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇന്നലെ വിലയിൽ മാറ്റമില്ലാതെ വിൽപ്പന നടക്കുകയും ഇന്ന് വില ഇടിയുകയുമായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 150 രൂപ കുറഞ്ഞ് 8,980 രൂപയായി താഴ്ന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.