- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 840 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,600 രൂപയിലേക്ക് താഴ്ന്നു. ജൂൺ 11 മുതൽ 14 വരെ തുടർച്ചയായി വില വർധനവ് രേഖപ്പെടുത്തിയ സ്വർണത്തിന് ഇന്നലെയും വില ഇടിഞ്ഞിരുന്നു. 120 രൂപയുടെ ഇടിവാണിന്നലെ സംഭവിച്ചത്.
നേരത്തെ, പശ്ചിമേഷ്യയിലെ ഇറാൻ ഇസ്രയേൽ സംഘർഷത്തിനെത്തുടർന്ന് സ്വർണവിലയിൽ തുടർച്ചയായി വൻ കുതിപ്പ് സംഭവിക്കുകയും ജൂൺ 13ന് 74,360 രൂപയിലേക്ക് ഉയർന്ന് ഏപ്രിൽ 22ന് സൃഷ്ടിച്ച റെക്കോർഡ് മറികടന്നിരുന്നു. തുടർന്ന് തൊട്ടടുത്ത ദിവസം വീണ്ടും വില വർധിക്കുകയും 74,560 രൂപയിലേക്ക് ഉയർന്ന് പുതിയ റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്താരാഷ്ട്ര മാർക്കറ്റിലെ തുടർച്ചയായ വില ഇടിവിനെത്തുടർന്ന് ഇന്നലെയും ഇന്നുമായി സ്വർണവില വീണ്ടും ഇടിയുകയായിരുന്നു.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 105 രൂപ കുറഞ്ഞ് 9,200 രൂപയിലേക്ക് താഴ്ന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.